Times Kerala

നടിയെ ആക്രമിച്ച കേസ്; പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം സിനിമയുടെ തിരക്കഥ പോലെയാണോയെന്നും അന്വേഷണം എന്ന് തീരുമെന്നും ഹൈക്കോടതി ചോദിച്ചു. സംവിധായകനും നടനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ. സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസിനെ വാര്‍ത്തകളില്‍ നിറയ്ക്കുന്നതിന് വേണ്ടിയാണോ. അങ്ങനെയെങ്കില്‍ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

അതേസമയം, കേസില്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി.

Related Topics

Share this story