Times Kerala

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ : ഇന്ത്യൻ വിപണിയിൽ എത്തി

 
ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ : ഇന്ത്യൻ വിപണിയിൽ എത്തി

ടിവിഎസ് എൻ‌ടോർഖ് 125 റേസ് എഡിഷൻ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു . നിലവിലെ മോഡലിൽ നിന്ന് കുറച്ച് വ്യത്യാസങ്ങളുമായിട്ടാണ് റേസ് എഡിഷൻ എത്തിയിരിക്കുന്നത്. വാഹനത്തിന്റെ രൂപകൽപ്പനിയിൽ തന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് .

പുതിയ പെയിന്റ് ആണ് റേസ് എഡിഷന് നൽകിയിട്ടുള്ളത് എന്നുള്ളതാണ് ഇതിന്റെ പ്രേത്യേകത . ‘ടിവിഎസ് റേസിംഗ്’ ഡെക്കലുകളും സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ എൽഇഡി ഹെഡ്‌ലാമ്പും ആണ് ഉള്ളത്. സ്കൂട്ടറിന്റെ മെക്കാനിക്കൽ ഘടകങ്ങളെല്ലാം സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരുകയാണ് .

124 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഉള്ളത്. 7500 rpm-ൽ 9.4 bhp കരുത്തും 5500 rpm-ൽ 10.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു എന്നുള്ളതാണ് ഇതിന്റ പ്രത്യേകത . 62,995 രൂപയാണ് എക്സ്ഷോറൂം വില.

Related Topics

Share this story