Times Kerala

ഗൊരക്പൂര്‍ ദുരന്തം: അനസ്‌തേഷ്യ വിഭാഗം മേധാവി കോടതിക്ക് മുന്‍പാകെ കീഴടങ്ങി

 

ഗൊരക്പൂര്‍: ഗൊരക്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം മേധാവി കോടതിക്ക് മുന്‍പാകെ കീഴടങ്ങി. അനസ്‌തേഷ്യ മേധാവി ഡോ. സതീഷ് കുമാര്‍ ആണ് ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ തിങ്കളാഴ്ച കോടതിക്ക് മുന്‍പാകെ ഹജരായത്.

തുടര്‍ന്ന് കോടതി അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഗൊരക്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്റെയും മരുന്നിന്റെയും അഭാവം മൂലം നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തിലെ പ്രതിപ്പട്ടികയിലുള്ളയാളാണ് ഡോ. സതീഷ്.

Related Topics

Share this story