Times Kerala

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

 
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലാണ് ടീമിലെ പുതുമുഖം.

വിന്‍ഡീസ് പര്യടത്തില്‍ ഇന്ത്യന്‍ വിജയത്തിന്റെ ചുക്കാന്‍ പിടിച്ച ഹനുമ വിഹാരിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയുമാണ് കീപ്പര്‍മാര്‍. വിന്‍ഡീസ് പര്യടനത്തിലെ മോശപ്പെട്ട പെർഫോമൻസ് ഈ ടീമിൽ കെ.എല്‍.രാഹുലിന്റെ സ്ഥാനം നഷ്ടമാക്കി. ധവാനും ഉമേഷ് യാദവിനും ടീമിൽ ഇടം നേടാനായില്ല.

വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഇശാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ടീം അംഗങ്ങൾ.

Related Topics

Share this story