Times Kerala

മർദനമേറ്റു ചികിത്സയിൽ കഴിഞ്ഞവരെ ആശുപത്രിയിൽ കയറി ആക്രമിച്ചു

 

നെ​ടു​മ​ങ്ങാ​ട്: തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം. യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​യ ആ​രോ​മ​ൽ, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്കു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഓ​ണ​നാ​ളി​ൽ ആ​രോ​മ​ലി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​യാ​ളെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ അ​ക്ര​മി സം​ഘം, കേ​സ് പി​ൻ​വ​ലി​ക്കി​ല്ലെ​ന്നു തീ​ർ​ത്തു പ​റ​ഞ്ഞ ആ​രോ​മ​ലി​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. ആ​രോ​മ​ലി​നു കൂ​ട്ടി​രു​ന്ന അ​ഭി​ജി​ത്തി​നും മ​ർ​ദ​ന​മേ​റ്റു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

Related Topics

Share this story