Times Kerala

കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ ബിരുദ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

 

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന 2017ലെ ബി.എ., ബി.കോം (ഓപ്പണ്‍ സ്ട്രീം) ഡിഗ്രി പ്രോഗ്രാം പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. (+2 / പ്രീഡിഗി പാസ്സായവര്‍ / തത്തുല്യ യോഗ്യതയുളളവര്‍ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല). 2017 ജൂലായ് 1 ന് 18 വയസ്സ് പൂര്‍ത്തിയായിവര്‍ക്ക് അപേക്ഷിക്കാം. (ജനന തീയ്യതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും ആധികാരിക രേഖയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി ഹാജരാക്കണം. SSLC ഉള്ളവര്‍ അതിന്റെ കോപ്പി തന്നെ ഹാജരാക്കണം. SSLC എഴുതാത്ത വിദ്യാര്‍ത്ഥികള്‍ വെളളക്കടലാസില്‍ ഇതുസംബന്ധിച്ച സത്യപ്രസ്താവന നല്‍കേണ്ടതാണ്). അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകള്‍ നിഷ്‌കര്‍ഷിക്കുന്നില്ല. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി.) നിയമപ്രകാരം ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ വഴിയുള്ള ഡിഗ്രി പ്രവേശനത്തിന് വേണ്ട അടിസ്ഥാനയോഗ്യത നിര്‍ണ്ണയിക്കാനുള്ള പദ്ധതി അനുസരിച്ചാണ് ഈ പരീക്ഷ നടത്തുന്നത്. (ഈ പരീക്ഷ +2 പരീക്ഷയ്ക്ക് തുല്ല്യമല്ല.). 2017 ഒക്‌ടോബര്‍ 15 ഞായറാഴ്ച വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷ നടത്തും. അപേക്ഷാഫീസ്: ജനറല്‍ 1000/ രൂപ; SC/ST 500/രൂപ.

പ്രവേശന പരീക്ഷയുടെ പാഠാവലിയും മാതൃകാ ചോദ്യങ്ങളും വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ (www.sdeuoc.ac.in>StudyMaterials) സൗജന്യമായി ലഭ്യമാണ്. ഇതിന്റെ പുസ്തകം ആവശ്യമുളളവര്‍ 200/- രൂപ അധികമായി അടയ്‌ക്കേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിലെ (www.sdeuoc.ac.in) ഹോം പേജിലുള്ള Instant web payment system എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി മാത്രമോ ഫീസ് അടയ്ക്കാവൂ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുമുമ്പായി അപേക്ഷാഫീസ് Instant web payment system ഉപയോഗിച്ച് അടക്കേണ്ടതും സ്വന്തം ഫോട്ടോ സ്‌കാന്‍ ചെയ്ത് JPEG ഫോര്‍മാറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി കരുതേണ്ടതുമാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sdeuoc.ac.in ന്റെ ഹോം പേജിലുള്ള Online Registration à Open stream EE2017 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ Hard Copy (Print Out), വയസ്സ് തെളിയിക്കുന്ന രേഖയുടേയും SC/ST വിഭാഗക്കാരാണെങ്കില്‍ ജാതി തെളിയിക്കുന്നതിനുള്ള രേഖയുടെയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫീസ് അടച്ച ഇ-ചലാന്‍ രശീതി എന്നിവ സഹിതം കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നമ്പറും പ്രിന്റൗട്ടിന്റെ കോപ്പിയും വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ.് പ്രവേശനപരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇത് ആവശ്യമാണ്.

ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 11 ന് തുടങ്ങും. പിഴകൂടാതെ സപ്തംബര്‍ 20 വരെയും 100 രൂപ പിഴടോയെ സെപ്റ്റംബര്‍ 25 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ഇ-ചലാന്‍, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം ഡയറക്ടര്‍, സ്‌ക്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 28. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, മലപ്പുറം – 673 635. തപാല്‍ മുഖേന പ്രിന്റൗട്ട് സമര്‍പ്പിക്കുന്നവര്‍ പാഠാവലിയും ക്വസ്റ്റ്യന്‍ ബാങ്കും ലഭിക്കാന്‍ സ്വന്തം മേല്‍വിലാസമെഴുതി 100 രൂപ സ്റ്റാമ്പ് ഒട്ടിച്ച 30 സെ.മീ.-25 സെ.മീ. വലുപ്പമുള്ള കവര്‍ കൂടി അയക്കേണ്ടതാണ്. ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. ഇംഗ്ലീഷ്, സെക്കന്റ് ലാംഗ്വേജ്, മെയിന്‍ വിഷയം എന്നിവയിലായി മൂന്ന് പരീക്ഷകളാണ് നടത്തുക. ബി.കോമിന് ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ കോമേഴ്‌സും, ബി.എ.ക്ക് ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലും ഒന്നും, പാര്‍ട്ട് 2 ഉപഭാഷയായി മലയാളം, അറബിക്, ഹിന്ദി ഇവയിലേതെങ്കിലും ഒന്നും എഴുതേണ്ടതാണ്. ബി.എ.ക്കും, ബി.കോമിനും പ്രവേശനപരീക്ഷ എഴുതുന്നവര്‍ പാര്‍ട്ട് 1 ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമായും എഴുതേണ്ടതാണ്. ബി.എ. അറബിക്, മലയാളം, ഹിന്ദി എന്നിവ പ്രധാന വിഷയമായി എടുത്ത് ഡിഗ്രിക്ക് പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും അതത് വിഷയങ്ങളിലെ സെക്കന്റ് ലാംഗ്വേജില്‍ പ്രവേശന പരീക്ഷ പാസ്സാവണം (സെക്കന്റ് ലാംഗ്വേജ് പിന്നീട് മാറ്റാവുന്നതല്ല). 300/- മാര്‍ക്കിലുള്ള പ്രവേശനപരീക്ഷയില്‍ 105 മാര്‍ക്ക് കിട്ടുന്നവര്‍ക്ക് ഡിഗ്രി പ്രവേശനത്തിന് യോഗ്യതയുണ്ടാവും. ഓരോ പേപ്പറിനും നിശ്ചിതമാര്‍ക്ക് ലഭിക്കണമെന്നില്ല. എന്നാല്‍ മൂന്ന് പരീക്ഷകള്‍ക്കും നിര്‍ബന്ധമായി ഹാജരാകേണ്ടതാണ്. പ്രവേശന പരീക്ഷ പാസ്സാകുന്ന ബി.എ.വിദ്യാര്‍ത്ഥികള്‍ക്ക് ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നിവയിലേതെങ്കിലുമൊന്ന് പ്രധാനവിഷയമായി എടുക്കാവുന്നതാണ്. പ്രവേശനപരീക്ഷാഫലം ഓക്ടോബര്‍ 25 മുതല്‍ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ സ്‌ക്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ഓഫീസില്‍നിന്നും, www.sdeuoc.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.ജി പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക പി.ജി പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു (www.cuonline.ac.in). അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീ (ജനറല്‍ 425 രൂപ, എസ്.സി / എസ്.ടി 100 രൂപ) അടച്ച് അഡ്മിറ്റ് കാര്‍ഡ് എടുത്ത് അതത് കോളേജ് / പഠനവകുപ്പില്‍ സെപ്റ്റംബര്‍ 11, 13, 14 തിയതികളില്‍ സ്ഥിര പ്രവേശനം നേടണം. ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുത്ത് സ്ഥിര പ്രവേശനം എടുക്കണം. മുന്‍ അലോട്ട്‌മെന്റുകളില്‍ മാന്‍ഡേറ്ററി ഫീ അടച്ചവര്‍ വീണ്ടും അടക്കേണ്ടതില്ല.

എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷാ കേന്ദ്രങ്ങള്‍
കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക് / പാര്‍ട്ട്‌ടൈം ബി.ടെക് ജൂണ്‍ 2016 പരീക്ഷക്ക് (04 സ്‌കീം) അപേക്ഷിച്ചവരില്‍ പാലക്കാട് ജില്ലയിലെ കോളേജുകളില്‍ പഠിച്ചവര്‍ പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജിലും, തൃശൂര്‍ ജില്ലയിലെ കോളേജുകളില്‍ പഠിച്ചവര്‍ തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലും, കോഴിക്കോട് ജില്ലയിലെ കോളേജുകളില്‍ പഠിച്ചവര്‍ കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലും, മലപ്പുറം ജില്ലയിലെ കോളേജുകളിലും വേദവ്യാസ എന്‍ജിനീയറിങ് കോളേജിലും പഠിച്ചവര്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലുമാണ് പരീക്ഷ എഴുതേണ്ടത്. ഡിസംബര്‍ 2014 (2കെ സ്‌കീം)-ന് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികളും കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലാണ് പരീക്ഷ എഴുതേണ്ടത്.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.എ / ബി.എ അഫ്‌സല്‍-ഉല്‍-ഉലമ / ബി.എസ്.സി (സി.സി.എസ്.എസ്) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (നവംബര്‍ 2016) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം സെപ്റ്റംബര്‍ 23-നകം ലഭിക്കണം.

എം.എസ്.സി ഫുഡ് സയന്‍സ് സീറ്റ് ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ സ്വാശ്രയ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജിക്ക് എന്‍ട്രന്‍സ്, നോണ്‍-എന്‍ട്രന്‍സ് വിഭാഗത്തില്‍ എസ്.സി / എസ്.ടി സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: നോണ്‍-എന്‍ട്രന്‍സ് വിഭാഗം-50% മാര്‍ക്കോടെ കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എസ്.സി ഫുഡ് ടെക്‌നോളജി. എന്‍ട്രന്‍സ് വിഭാഗം-സയന്‍സ് ബിരുദം. ബിരുദം അഥവാ പ്ലസ്ടുവിന് മാത്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. മുമ്പ് എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും അപേക്ഷിക്കാം. യോഗ്യരായവര്‍ രേഖകള്‍, ഫോട്ടോ സഹിതം സെപ്റ്റംബര്‍ 11-ന് പത്ത് മണിക്ക് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0494 2407345.

വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശന സമയത്ത് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിനും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ടി.സി തപാല്‍ മാര്‍ഗം ലഭിക്കുന്നതിനും പോസ്റ്റല്‍ സ്റ്റാമ്പ് പതിച്ച കവറുകള്‍ സ്വീകരിക്കുന്നത് സെപ്റ്റംബര്‍ 30 വരെ മാത്രമായിരിക്കും. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഈ ആവശ്യത്തിന് 50 രൂപ ചലാനാണ് അടക്കേണ്ടത്.

വൈവാ വോസി
കാലിക്കറ്റ് സര്‍വകലാശാല പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി റഗുലര്‍ / സപ്ലിമെന്ററി പരീക്ഷയുടെ വൈവാ വോസി സെപ്റ്റംബര്‍ 11, 13 തിയതികളില്‍ നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബി.എം.എം.സി മൂന്നാം സെമസ്റ്റര്‍ (നവംബര്‍ 2016), നാലാം സെമസ്റ്റര്‍ (ഏപ്രില്‍ 2017) പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി കെമിസ്ട്രി (സി.യു.സി.എസ്.എസ്) നാലാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 13-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എക്‌സാമിനേഴ്‌സ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (സി.യു.സി.എസ്.എസ്) നാലാം സെമസ്റ്റര്‍ പരീക്ഷയുമായി ബന്ധപ്പെട്ട ആള്‍ എക്‌സാമിനേഴ്‌സ് മീറ്റിംഗ് സെപ്റ്റംബര്‍ 13-ന് രാവിലെ 11 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലെ സൈഡ് ഹാളില്‍ നടക്കും. ഈ വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ നിര്‍ബന്ധമായും മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ഭിന്നശേഷിക്കാരായ വനിതകളില്‍ നിന്ന് സ്റ്റോര്‍ നടത്താന്‍ അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലില്‍ സ്റ്റോര്‍ നടത്താന്‍ താല്‍പ്പര്യമുള്ള ഭിന്നശേഷിക്കാരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സെപ്റ്റംബര്‍ 20-ന് ഉച്ചക്ക് 12 മണി വരെ പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ് വിഭാഗത്തില്‍ നിന്ന് ലഭിക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍വകലാശാലയില്‍ സംസ്‌കൃത ദിനാഘോഷം 14, 15 തിയതികളില്‍
കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14, 15 തിയതികളില്‍ സംസ്‌കൃത ദിനാഘോഷം സംഘടിപ്പിക്കുന്നു. ഉദ്ഘാടനം 14-ന് രാവിലെ പത്ത് മണിക്ക് സംസ്‌കൃത വിഭാഗം ഹാളില്‍ പ്രൊഫ.പി.നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കും. വാക്യാര്‍ത്ഥ സദസ്സ്, പ്രഭാഷണം, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. പ്രൊഫ.കെ.വി.വാസുദേവന്‍, ഡോ.വിഷ്ണു നമ്പൂതിരി, ഡോ.ഇ.എന്‍.നാരായണന്‍ എന്നിവര്‍ വാക്യാര്‍ത്ഥ സദസ്സില്‍ പങ്കെടുക്കും. ‘ഹസ്ത മുദ്രയുടെ ഭാഷ: കേരളീയ ശൈലി’ എന്ന വിഷയത്തില്‍ ഡോ.ഇ.എന്‍.നാരായണന്‍ പ്രഭാഷണം നടത്തും.

കടപ്പാട്: മാതൃഭൂമി

Related Topics

Share this story