Times Kerala

ബ്ലൂവെയില്‍: ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു

 

ജോധ്പുര്‍: ബ്ലൂവെയില്‍ ചലഞ്ചിനെ തുടര്‍ന്ന് ആത്മഹത്യയില്‍ നിന്നു രക്ഷിച്ച രണ്ടു കുട്ടികളിലെ ഒരാള്‍ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിനിയായ 17-കാരി ആദ്യം തടാകത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.

തിങ്കളാഴ്ച്ച രാത്രിയാണ് കുട്ടിയുടെ ആദ്യ ആത്മഹത്യാ ശ്രമം. സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് പത്താം ക്ലാസുകാരിയായ കുട്ടി വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന് കൈയില്‍ തിമിംഗലത്തിന്റെ ചിത്രം വരയ്ക്കുകയും മൊബൈല്‍ ഫോണ്‍ വിലച്ചെറിഞ്ഞ ശേഷം തടാകത്തിലേക്ക് ചാടുകയായിരുന്നു.

അന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗുളിക കഴിച്ച് കുട്ടി വീണ്ടും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കുട്ടി വിഷാദ രോഗത്തിനടിമയാണെന്നും കൗണ്‍സിലിംഗിന് വിധേയയാക്കണമെന്നും ഡോക്ടര്‍ രക്ഷിതാക്കളോട് നിര്‍ദേശിച്ചു.
രക്ഷപ്പെടുത്തിയ മറ്റൊരു കുട്ടി പഠാന്‍കോട്ട് സ്വദേശിയാണ്‌. 16-കാരനായ കുട്ടി ഫാനില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.

തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ തിമിംഗലത്തിന്റെ ചിത്രം കണ്ടത്. ഇതേ തുടര്‍ന്നാണ് കുട്ടി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായും ടാസ്‌കിന്റെ ഭാഗമായി വീടിനു മുകളില്‍ നിന്ന് ചാടിയതായും പുസ്തകങ്ങള്‍ കത്തിച്ചതായും കൗണ്‍സിലറോട് പറഞ്ഞു.

പതിനഞ്ച് പേരടങ്ങുന്ന സംഘമായാണ് ഇവര്‍ ഗെയിം കളിച്ചിരുന്നത്. താന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ തന്റെ മാതാപിതാക്കള്‍ കൊല്ലപ്പെടുമെന്നാണ് കുട്ടി കൗണ്‍സിലറോട് പറഞ്ഞത്. ഈ കുട്ടിയുടെ അച്ഛന്‍ സൈനികനും അമ്മ അധ്യാപികയുമാണ്.

Related Topics

Share this story