Times Kerala

റോക്കി യാദവിന് ജീവപര്യന്തം

 

പറ്റ്ന: വാഹനം മറികടന്നതിന് പതിനെട്ടുകാരനെ വെടിവെച്ചുകൊന്ന കേസില്‍ റോക്കി യാദവിന് ജീവപര്യന്തം. ജെ.ഡി.യു നേതാവ് മനോരമാദേവിയുടെ മകനാണ് റോക്കി.തന്റെ ആഡംബരകാറിനെ മറികടന്നതിലെ വൈരാഗ്യം മൂലമാണ് റോക്കി യാദവ് വിദ്യാര്‍ത്ഥിയായ ആദിത്യ സഞ്ചദേവിനെ വെടിവെച്ചുകൊന്നത്. കേസില്‍ റോക്കിയും മറ്റു മൂന്നുപേരും കുറ്റക്കാരാണെന്ന്‌ ഗയയിലെ അഡീഷണല്‍ ജില്ലാ സെഷ്ന്‍സ് ജഡ്ജി സച്ചിദാനന്ദ സിങ് കണ്ടെത്തിയിരുന്നു.റോക്കി യാദവിന്റെ സഹോദരന്‍ തേനി, അംഗരക്ഷകന്‍ രാകേഷ് കുമാര്‍ രഞ്ജന്‍ എന്നിവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റോക്കി യാദവിന്റെ പിതാവ് ബിന്ദി യാദവിന് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. ഗൂഢാലോചന കേസിലാണ് ബിസിനസുകാരനായ ബിന്ദി യാദവിനെ ശിക്ഷിച്ചത്.

2016 ല്‍ ബുദ്ധ ഗയയില്‍നിന്നും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആദിത്യയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സിഫ്റ്റ്കാര്‍ റോക്കിയുടെ ആഡംബര കാറിനെ മറികടക്കുകയായിരുന്നു. ക്ഷുപിതനായ റോക്കി ആദിത്യയുടെ കാറിനെ പിന്തുടര്‍ന്ന് മുന്നില്‍ക്കയറി. തുടര്‍ന്ന് റോക്കിയും അംഗരക്ഷകനും ആദിത്യയെയും സുഹൃത്തുക്കളെയും കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെടിവെക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ അച്ഛന്‍ ബിന്ദി യാദവും അംഗരക്ഷനും വാഹനത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന റോക്കിയെ രണ്ടു ദിവസത്തിനു ശേഷം അച്ഛന്‍ ബേന്ദി യാദവിന്റെ മസ്തപുരയിലെ ഡെയറി ഫാമില്‍നിന്നാണ് പിടികൂടിയത്. കൊലയ്ക്കുപയോഗിച്ച 10 ലക്ഷം രൂപ വിലമതിക്കുന്ന തോക്കും തിരകളും ഒളിവിടത്തില്‍നിന്നു കണ്ടെടുത്തു.

Related Topics

Share this story