Times Kerala

വേൾഡ് റെക്കോഡ് ജേതാവ് ഷാജു കടക്കൽ ! മായാജാലക്കാഴ്ച്ചകളിലെ മാന്ത്രിക മഹാത്ഭുതം !!

 
വേൾഡ് റെക്കോഡ് ജേതാവ് ഷാജു കടക്കൽ ! മായാജാലക്കാഴ്ച്ചകളിലെ മാന്ത്രിക മഹാത്ഭുതം !!

കൊല്ലം: പ്രേക്ഷകമനസ്സുകളിൽ മതിഭ്രമം അഥവാ മിഥ്യാധാരണകൾ സൃഷ്ടിച്ചുകൊണ്ട് ദീർഘകാല പരിചയ സമ്പന്നതയും കൈയ്യടക്കവും കൈമുതലാക്കിക്കൊണ്ട് തികച്ചും ശാസ്ത്രീയമായ അടുക്കും ചിട്ടകളോടും കൂടി അമാനുഷികമെന്നു തോന്നിക്കുന്ന ഇന്ദ്രജാലത്തിൻറെ ഭിന്നഭാവങ്ങളുടെ ദൃശ്യാവിഷ്ക്കാരം സൃഷ്ട്ടിച്ചുകൊണ്ട് പ്രേക്ഷക മനസ്സുകളെ ആസ്വാദനക്ഷമതയുടെ പരമോന്നതതലത്തിലെത്തിക്കുന്ന ഒരു അവതരണകലായാണ് മാജിക്ക് അഥവാ മായാജാലം . മായാജാലം ,ഇന്ദ്രജാലം ,മാഹേന്ദ്രജാലം കൺകെട്ടുവിദ്യ ,മാജിക്ക് എന്നൊക്കെയുള്ള പലപേരുകളിലും ഇതറിയപ്പെടുന്നു .

കേരളത്തിലെ ആദ്യകാല മാജിക്കുകാരിൽ എതിരഭിപ്രായമില്ലാത്ത ഏറെ പ്രശസ്തനായിരുന്നു തിരുവേഗപ്പുറയിലെ പ്രൊഫ .വാഴക്കുന്ന നീലകണ്ഠൻ നമ്പുതിരി .
ഇന്ദ്രജാലകലയിൽ വാഴക്കുന്നത്തിൻറെ പിന്മുറക്കാരായുള്ളവരിൽ ഏറെ ശ്രദ്ധേയനും പ്രശസ്തനുമാണ് കേരളത്തിന്റെ തിലകക്കുറിയായി മാറിയ മഹാമാന്ത്രികൻ ഷൈജു കടക്കൽ .

2012 ൽ നെയ്യാറ്റിൻകരയിലെ ഉപതെരഞ്ഞെടുപ്പുകാലം .തിരഞ്ഞെടുപ്പിന് നാല് ദിവസങ്ങൾക്കു മുമ്പ് തന്നെ ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കാനിടയുള്ള വോട്ടുകളുടെ കൃത്യമായ എണ്ണം മുൻകൂട്ടി പ്രവചിച്ചുകൊണ്ടായിരുന്നു യുവമാന്ത്രികൻ രംഗത്തെത്തിയത് .
രാക്ഷ്ട്രീയ നേതാക്കന്മാരും കക്ഷിരാഷ്ട്രീയ ഭേധമില്ലാതെ നാട്ടുകാരും ഒന്നടങ്കം വിസ്‌മയത്തോടെ നോക്കിക്കണ്ട കടക്കൽ സ്വദേശിഷാജു അതോടെ ഏറെ പ്രശസ്ഥനാവുകയായിരുന്നു .

ജാലവിദ്യയുടെ ജാലകത്തിരശീലക്കുമപ്പുറം മാജിക്കിന്റെ വിസ്‌മയലോകത്തെത്തിനോക്കുമ്പോൾ
ചെറുതുരുത്തി കേരളകലാമണ്ഡപത്തിൽ ഇദംപ്രഥമമായി ഇന്ദ്രജാലക്കാഴ്ചകൾക്കായി അരങ്ങൊരുക്കിയ മെജീഷ്യനും സ്‌കൂൾ അധ്യാപകനുമായ ഷാജു കടക്കൽ ഒരർത്ഥത്തിൽ സാമൂഹ്യപരിഷ്‌ക്കർത്താവ് എന്ന പരിധിയിൽവരെ എത്തിനിൽക്കുന്നു .വേൾഡ് റെക്കോഡ് ജേതാവ് ഷാജു കടക്കൽ ! മായാജാലക്കാഴ്ച്ചകളിലെ മാന്ത്രിക മഹാത്ഭുതം !!

അധ്യാപനകലയിൽ ഇന്ദ്രജാലത്തിൻറെ സുഗന്ധം പകർന്ന ”ഷാജു മാഷിന്റെ” ജീവിത യാത്രയിലേക്ക് ഒരെത്തിനോട്ടം മദ്യം മയക്കുമരുന്ന് പുകയില ഉൽപ്പന്നങ്ങൾ തുടങ്ങി ഒരു തരത്തിലുള്ള ലഹരി വസ്ത്തുക്കളും ജീവിതത്തിൽ ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലാത്ത ഷാജു ലോക പുകയിലദിനാചരണം നടത്തിയതും മാജിക്കിലൂടെ .

” ലഹരി ജീവിതത്തിലേക്ക് കടന്നുവന്നതെങ്ങിനെ ?..എങ്ങിനെ ഇതൊഴിവാക്കാം ? ”
ആഹ്വാനം എന്നതിലുപരി മഹത്തായ ഒരു സന്ദേശമായിരുന്നു ലഹരി വിഷയമാക്കിയ മാജിക്കിലൂടെ പൊതുസമൂഹത്തിനായി നൽകിയത് .

ഐഫോണുകൾ സ്മാർട് ഫോണുകൾ തുടങ്ങിയവ പ്രചാരത്തിലാവുന്നതിന് മുമ്പുതന്നെ ” നിരത്തുകൾ സാമാധാനപൂർണ്ണമാവട്ടെ യാത്രകൾ ആഹ്‌ളാദഭരിതവും ” എന്ന മുദ്രാവാക്യവുമായി ജാലവിദ്യയിലൂടെ റോഡ് സുരക്ഷാജാലം എന്നപേരിൽ ട്രാഫിക് നിയമങ്ങൾ ജനങ്ങൾക്ക് പകർന്നുനൽകിയതും ഈ ജാലവിദ്യക്കാരൻ . ”വായിച്ചുവളരുക.. ചിന്തിച്ചു വളരുക ” എന്ന സന്ദേശവുമായി ഇന്ദ്രജാലത്തിലൂടെ വായനാദിനമാചരിച്ചതും അദ്ധ്യാപകൻ കൂടിയായായ ഈ യുവ മാന്ത്രികനാണെന്ന പദവികൂടി ഷാജു കടക്കലിനുണ്ട് . പ്രശസ്‌ത ശിൽപ്പി കാനായി കുഞ്ഞിരാമൻ,സി പി ഐ നേതാവും മുൻ മന്ത്രിയുമായ പന്ന്യൻ രവീന്ദ്രൻ എന്നിവരോടോപ്പമായിരുന്നു ആ പരിപാടി നടത്തിയത് .

മഹാത്മജിയുടെ നൂറ്റിഅമ്പതാംജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഭാരതത്തിന്റെ ഹൃദയത്തിലൂടെ മഹാത്മജിയുടെ മഹത്തായ സന്ദേശങ്ങൾ ഇന്ദ്രജാലത്തിലൂടെ പങ്കുവെച്ചുകൊണ്ടുള്ള യാത്ര ഷാജുവിന്റെ മാന്ത്രിക ജെറീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ !

അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ ശാസ്ത്രീയമായ കാഴ്ചപ്പാടിലൂടെ നടത്തിയ ഇല്ലിയൂഷൻ ഇന്ദ്രജാൽ എന്ന സ്റ്റേജ് ഷോകൾ ”വൈകാരിക വിസ്‌മയത്തിനു വിധേയമായ നിറക്കാഴ്ചകൾ ”എന്നാണു പ്രമുഖ മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തിയത് . പ്രൊഫഷണൽ മാജിക് രംഗാവതരണരംഗത്ത് സജീവസാന്നിധ്യമുറപ്പാക്കിയ മജിഷ്യൻസിന്റെ ഒപ്പത്തിനൊപ്പം അഥവാ ഒരുപടി മുന്നിലാണ് ഷാജു കടക്കൽ എന്ന് പറഞ്ഞാൽ തെറ്റാവില്ല. സൂര്യ ടി വി യിൽ അവതരിപ്പിച്ച ഗ്രാമോത്സവം പരിപാടിക്കും ആരാധകരേറെ .

കൊല്ലം മെജീഷ്യൻസ് അസ്സോസിയേഷൻസിൻറെ ആഭിമുഖ്യത്തിൽ ഒരുമയുടെ ഇന്ദ്രജാലക്കാഴ്ചക്കായി പ്രശസ്‌തരായ 269 മാന്ത്രികർ കൈ കോർത്തപ്പോൾ ബസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് അവാർഡ് നേടിയ ഒരേ ഒരു മലയാളിയാണ് കേരളത്തിന്റെ അഭിമാനമായ ഷാജു കടക്കൽ .

ദേവസ്വം-ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഷാജുവിന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വേൾഡ് റെക്കോർഡ് സമർപ്പിച്ചു,

M L A ശ്രീ. മുല്ലക്കര രത്നാകരൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. എസ്. വിക്രമൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. എസ്. ബിജു, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇ. നസീറാ ബീവി, മുൻ M L A ശ്രീ. കെ. ആർ. ചന്ദ്രമോഹനൻ, കുമ്മിൾ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ. എം. നസീർ, CPI (M) സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എസ്. രാജേന്ദ്രൻ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. ജെ. സി. അനിൽ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ സംസാരിക്കുകയുണ്ടായി സംസാരിച്ചു .തുടർന്ന് നിരവധി കലാസാംസ്‌കാരിക സംഘടനകളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങിന്റ ബഹളത്തിലാണ് ഷാജു ഇപ്പോൾ .
അച്ഛന്റെ പാത പിന്തുടർന്നുകൊണ്ട് മകൾ ഗോപിക എന്ന കൊച്ചു മിടുക്കി ഷേഡോ പ്ലേ അഥവാ നിഴൽ രൂപങ്ങളുടെ വിസ്മയക്കാഴ്ചകളുമായി വേദികളിൽനിന്നു വേദികളിലേക്ക് അടിവെച്ചു മുന്നേറുന്നു.ഒപ്പം രണ്ടാമത്തെ മകൾ മാളവികയും അരങ്ങിൽ താരമാവുന്നു . Megician Shaju Katakkal Mob. 9447086509

Related Topics

Share this story