ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വയം തോക്ക് ചൂണ്ടി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ എട്ടുവയസുകാരന് വെടിയേറ്റു. ജുനൈദ് എന്ന കുട്ടിയാണ് കൂട്ടുകാരുമായി ചേർന്ന് തോക്ക് ഉപയോഗിച്ച് സെൽഫി എടുക്കാൻ ശ്രമിക്കവെ അബദ്ധത്തില്‍ വെടിയേറ്റത്. ജുനൈദിന്റെ അയൽക്കാരനായ കലെയുടേതാണ് തോക്കെന്ന് പോലീസ് കണ്ടെത്തി. അബദ്ധത്തിൽ കാഞ്ചിവലിച്ചതാണ് വെടിപൊട്ടാൻ കാരണമായതെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡൽഹി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments are closed.