Times Kerala

ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചതായി ഉത്തര കൊറിയ

 

സിയോള്‍: പ്രഹര ശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചതായി ഉത്തര കൊറിയയുടെ വെളിപ്പെടുത്തല്‍. ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മിതി. മാരകശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് പുറത്ത് വിട്ടത്. പ്രസിഡന്റ് കിം ജോങ് ഉന്‍ പരീക്ഷണശാല സന്ദര്‍ശിച്ച് തുടര്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയതായി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷണശാലയിലെത്തിയ പ്രസിഡന്റ് കിം ജോങ് ഉന്‍ ശാസ്ത്രജ്ഞന്മാരുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ചിത്രങ്ങളും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ശത്രുരാജ്യങ്ങളായ ദക്ഷിണ കൊറിയക്കും അമേരിക്കക്കും എതിരായി, രാജ്യത്തിന്റെ ആണവശേഖരം വര്‍ധിപ്പിക്കുകയാണ് ഉന്നിന്റെ ലക്ഷ്യം.

Related Topics

Share this story