ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും യുവാക്കളും സുരക്ഷാസേനയും തമ്മിൽ സംഘർഷം. കാഷ്മീർ താഴ്വരയിൽ ഈദ് പ്രാർഥനകൾക്കു ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ശ്രീനഗർ, അനന്ദ്നാഗ്, സോപോര എന്നിവിടങ്ങളിലായിരുന്നു സംഘർഷം. പ്രദേശത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സൈനികർക്ക് നേരെ യുവാക്കൾ കല്ലേറു നടത്തുകയായിരുന്നു.

Comments are closed.