Times Kerala

ഫ്‌ളിപ്പ്കാര്‍ട്ടും വീഡിയോസ്ട്രീമിങ് രംഗത്തേയ്ക്ക്.!

 
ഫ്‌ളിപ്പ്കാര്‍ട്ടും വീഡിയോസ്ട്രീമിങ് രംഗത്തേയ്ക്ക്.!

ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ പ്രധാന സൈറ്റുകളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ വീഡിയോ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയ്ക്കുള്ള വലിയ സ്വീകാര്യത കണക്കിലെടുത്താണ് ഫ്‌ളിപ്കാര്‍ട്ടും പുതിയ ചുവടുവയ്പ് നടത്തുന്നത്. ആമസോണിന്റെ പ്രൈമിന് ഇന്ത്യന്‍ വിനോദരംഗത്ത് സുപ്രധാന പങ്കാണുള്ളത്. എല്ലാ പ്രാദേശിക ഭാഷകളിലുമുള്ള പരിപാടികള്‍ ഇതില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടാതെ, അന്തര്‍ദേശീയതലത്തിലുള്ള പരിപാടികളും ഉണ്ട്.

ഫ്‌ളിപ്കാര്‍ട്ട് പ്ലസ് ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗമായിട്ടുള്ള ഉപയോക്താക്കള്‍ക്കാണ് സേവനം ലഭ്യമാകുക. സെപ്തംബറോടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ഇതിനായി ഫ്‌ളിപ്കാര്‍ട്ട് തുടക്കത്തില്‍ സ്വന്തമായി ഉള്ളടക്കങ്ങള്‍ നിര്‍മിക്കില്ല. പകരം വാള്‍ട്ട് ഡിസ്നി, ബാലാജി ടെലിഫിലിംസ് എന്നിവയില്‍നിന്നുള്ള ഉള്ളടക്കമായിരിക്കും ഉപയോഗിക്കുക എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പിന്നീട് ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമായി വീഡിയോ നിര്‍മിക്കും.

Related Topics

Share this story