Times Kerala

രാത്രിയില്‍ ബോറടി മാറ്റാന്‍ അമ്മയുടെ കാറുമെടുത്ത് എട്ടുവയസ്സുകാരന്‍ പാഞ്ഞത് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍

 
രാത്രിയില്‍ ബോറടി മാറ്റാന്‍ അമ്മയുടെ കാറുമെടുത്ത് എട്ടുവയസ്സുകാരന്‍ പാഞ്ഞത് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍

ബെര്‍ലിന്‍: രാത്രിയില്‍ വെറുതെ ബോറടി മാറ്റാന്‍ എട്ടുവയസ്സുകാരന്‍ പാഞ്ഞത് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍. അതും അമ്മയുടെ ഓട്ടോമാറ്റിക് കാറിലായിരുന്നു മകന്റെ ഈ അഭ്യാസം. മകനെയും വീട്ടുമുറ്റത്തു കിടന്നും കാറും കാണാതായതിനെ തുടര്‍ന്നുള്ള പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഹൈവേയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

രാത്രി വെറുതേ ഇരുന്നപ്പോള്‍ ബോറടിച്ചു. അപ്പോള്‍ ഡ്രൈവ് ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് അമ്മയുടെ കാറുമെടുത്ത് ഹൈവേയിലേക്ക് പുറപ്പെട്ടതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. 140 കിലോമീറ്റര്‍ വേഗത്തിലെത്തിയപ്പോള്‍ അസുഖകരമായി തോന്നി അതിനാല്‍ മുന്‍കരുതല്‍ സിഗ്നലോടു കൂടി വാഹനം നിര്‍ത്തിയിട്ടതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

Related Topics

Share this story