Times Kerala

കരുതിയിരുന്നോളൂ, പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ക്ക് എട്ടിന്റ പണി

 

നിങ്ങള്‍ സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവരാണോ ,നിങ്ങളുടെ  കംബ്യൂട്ടറില്‍ വെബ്കാം ഘടിപ്പിച്ചിട്ടുണ്ടോ  എങ്കില്‍ കരുതിയിരുന്നോളൂ.പോണ്‍ വീഡിയോകള്‍ കാണുവര്‍ക്ക് ഹാക്കര്‍മാരുടെ എട്ടിന്റെ പണി. പോണ്‍ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ വെബ് കാമറകള്‍ ഹാക്ക് ചെയ്ത് ഇരകളെ കണ്ടെത്തി മോചന ദ്രവ്യം ആവശ്യപ്പെടുകയാണ് ഇവരുടെ പുതിയ രീതി. ഇത്തരം വിഡിയോകള്‍ കാണും മുന്‍പ് വെബ് ക്യാമറകള്‍ മറക്കാനാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇത്തരത്തില്‍ 500 ഡോളര്‍ വരെ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തതായും സൈബര്‍ സുരക്ഷാ വിദഗ്ധരായ സിഇആര്‍ടിയും നെറ്റ് സേഫും ഓര്‍മിപ്പിക്കുന്നു.

ഇരകളുടെ കംപ്യൂട്ടറുകളിലേക്കും ഫോണുകളിലേക്കും കയറാന്‍ ഹാക്കര്‍മാര്‍ വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇന്റര്‍നെറ്റിലൂടെ സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കുമ്പോഴുമൊക്കെയാണ് മാല്‍വെയറുകള്‍ കംപ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

പിന്നീട് ഈ കംപ്യൂട്ടറുകള്‍ വഴി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ വെബ് കാമറകളിലെ ദൃശ്യങ്ങള്‍ ചോര്‍ത്തുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകള്‍ ഹാക്കര്‍മാര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇമെയിലിലെ കോണ്‍ടാക്ടുകളിലേക്ക് ഈ ദൃശ്യങ്ങള്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ പണം തട്ടുന്നത്.

[themoneytizer id=”12660-1″]

 

ഡേറ്റിങ് സൈറ്റുകളില്‍ വ്യാജ അക്കൗണ്ടുകള്‍ വഴി കയറിപ്പറ്റി ഇരകളെ കണ്ടെത്തുന്നതും ഹാക്കര്‍മാരുടെ രീതിയാണ്. വെബ് ക്യാമറക്കു മുമ്പില്‍ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി റെക്കോഡ് ചെയ്തതിന് ശേഷം ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. വെബ് ക്യാമറകളെ മറക്കുകയെന്നത് മാത്രമാണ് ഇതിന് പ്രതിവിധിയായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

ഏകദേശം മൂന്ന് വര്‍ഷം മുമ്പ് സെലിബ്രിറ്റികളുടെ നൂറുകണക്കിന് സ്വകാര്യ ദൃശ്യങ്ങള്‍ ഈ രീതിയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രചരിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ദ ഫാബനിംങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചോര്‍ത്തലില്‍ പുറത്തെത്തിയ ദൃശ്യങ്ങള്‍ വലിയ തോതിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജെന്നിഫര്‍ ലോറന്‍സ്, കിം കര്‍ദാഷിയന്‍, കേറ്റ് അപ്ടണ്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ ഹാക്കര്‍മാരുടെ ഈ ആക്രമണത്തിന് ഇരയായിരുന്നു.

Related Topics

Share this story