Times Kerala

രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്ന ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ഇന്ന് ആന്റിഗ്വയില്‍ തുടക്കം

 
രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്ന ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ഇന്ന് ആന്റിഗ്വയില്‍ തുടക്കം

ആന്റിഗ്വ: രണ്ട് വര്‍ഷം നീണ്ട് നില്‍ക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.)യുടെ ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് ഇന്ന് ആന്റിഗ്വയില്‍ തുടക്കം. ഇന്ന് തുടങ്ങുന്ന മത്സരത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏറ്റുമുട്ടും. ഇരുരാജ്യങ്ങളുടെയും ആദ്യമത്സരമാണിത്. ടെസ്റ്റില്‍ ഏറെക്കാലമായി ഒന്നാം റാങ്കിലുള്ള ഇന്ത്യയ്ക്ക്‌എല്ലാ മത്സരവും ഏറെ നിര്‍ണായകമാണ്. ഇന്ത്യന്‍ സമയം രാത്രി ഏഴുമുതല്‍ ആന്റിഗ്വയിലെ നോര്‍ത്ത് സൗണ്ട് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് വ‍ര്‍ഷം നീണ്ടുനില്‍ക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഒന്‍പത് ടീമുകളാണ് ഏറ്റുമുട്ടുന്നത്. രണ്ടുവര്‍ഷത്തിനിടെ 27 പരമ്ബരകളിലായി ആകെ 71 ടെസ്റ്റുകള്‍. പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ 2021 ജൂണിലെ ഫൈനലില്‍ എറ്റുമുട്ടും.

Related Topics

Share this story