Nature

ബി ​നി​ല​വ​റ തു​റ​ക്കാ​ൻ പാ​ടി​ല്ല: നി​ല​പാ​ടി​ലു​റ​ച്ച് രാ​ജ​കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ബി ​നി​ല​വ​റ തു​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് രാ​ജ​കു​ടും​ബം. നി​ല​വ​റ​തു​റ​ക്കാ​ൻ ത​ന്ത്രി​മാ​ർ തീ​രു​മാ​നി​ച്ചാ​ൽ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് അ​ശ്വ​തി തി​രു​ന്നാ​ൾ ഗൗ​രി​ല​ക്ഷ​മി​ഭാ​യ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ബി ​നി​ല​വ​റ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സ​മ​വാ​യം ഉ​ണ്ടാ​ക്കാ​നാ​ണ് ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ശ്ര​മം. ക്ഷേ​ത്ര​ത്തി​ലെ മൂ​ല​വി​ഗ്ര​ഹ പ​രി​ശോ​ധ​ന നി​രീ​ക്ഷി​ക്കാ​നാ​ണ് എ​ത്തി​യ​തെ​ന്ന് ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യം പ​റ​ഞ്ഞു.

പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ബി ​നി​ല​വ​റ തു​റ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി നേ​ര​ത്തെ ന​ട​ത്തി​യ നി​രീ​ക്ഷ​ണം. എ​ന്നാ​ൽ, ബി ​നി​ല​വ​റ തു​റ​ക്കു​ന്ന​ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും, നി​ല​വ​റ തു​റ​ക്കു​ന്ന​ത് ഉ​ചി​ത​മാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ജ​കു​ടും​ബ​ത്തി​ന്‍റെ വാ​ദം.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.