Times Kerala

യോഗ പഠിക്കുന്നവർ ശ്രദ്ധിക്കുക.!

 
യോഗ പഠിക്കുന്നവർ ശ്രദ്ധിക്കുക.!

.ആദ്യം വേണ്ടത് ക്ഷമയാണ്. ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്കാരം ചെയ്തേക്കാം എന്നു വിചാരിക്കരുത്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ഓർമിക്കുക.

∙ ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യുക. ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങൾ ചെയ്യുക.

∙ സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികം. അതിന് പ്രത്യേകം ചികിൽസയ്ക്കു പോകേണ്ടതില്ല.

∙ യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്.

∙ ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക. ശ്വസനക്രിയ യോഗാനങ്ങളിൽ വളെര പ്രധാനപ്പെട്ടതാണ്.

∙ എല്ലാ ദിവസവും ഒരേ സമയം തന്നെ തിരഞ്ഞെടുക്കണം യോഗ ചെയ്യാൻ. ഇത് നിങ്ങളുടെ ശരീരത്തിലെ ക്ലോക്കിന് കൃത്യത നൽകും.

∙ യോഗയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും യോഗാസനങ്ങളുടെ വീഡിയോ കാണുന്നതും യോഗയോടുള്ള നിങ്ങളുടെ താൽപര്യം വർധിപ്പിക്കും.

∙ തീവ്രത കുറഞ്ഞ പ്രകാശവും ശാന്തമായ സംഗീതവുമുള്ള അന്തരീക്ഷം നിങ്ങൾക്കൊരു പൊസിറ്റീവ് എനർജി നൽകും.

∙ കഴിവതും തറയിൽ പായ് വിരിച്ചുവേണം യോഗ അഭ്യസിക്കാൻ. കിടക്ക ഒഴിവാക്കുക.

∙ ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ യോഗാ സമയത്ത് ഒഴിവാക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടൻ യോഗ ചെയ്യാതിരിക്കുക.

∙ ഗുരുമുഖത്തു നിന്ന് യോഗ അഭ്യസിക്കുന്നതാണ് അത്യുത്തമം

Related Topics

Share this story