Times Kerala

വ്യാജന്മാരെ തളയ്ക്കാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

 
വ്യാജന്മാരെ തളയ്ക്കാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ തെറ്റായ ഉള്ളടക്കങ്ങള്‍ കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അത് ചൂണ്ടിക്കാണിക്കാം എന്നതാണ് പുതിയ ഫീച്ചർ. ഇതിനു സഹായിക്കുന്ന ഫ്‌ളാഗിംഗ് ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ വസ്തുതാ പരിശോധന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കം.

തെറ്റായ ഉളളടക്കങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ വലതു ഭാഗത്ത് മുകളിലായുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. ‘it’s inappropriate’ എന്നത് തിരഞ്ഞെടുത്ത് അതില്‍ ‘false information’ ക്ലിക്ക് ചെയ്യുക. ഫെയ്സ്ബുക്കിന്റെ ഫാക്ട് ചെക്കേഴ്‌സ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയുടെ ഉള്ളടക്കം പരിശോധിക്കും.

ഉള്ളടക്കം തെറ്റാണെന്ന് ഫാക്ട് ചെക്കേഴ്‌സ് തിരിച്ചറിഞ്ഞാലും അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്യപ്പെടില്ല. അവ എക്സ്പ്ലോര്‍ എന്നതിന് കീഴിലും, ഹാഷ്ടാഗുകളിലുമായാവും കാണിക്കുക. അമേരിക്കയിലാവും ഫ്‌ളാഗിംഗ് ഫീച്ചര്‍ ആദ്യം എത്തുക. ശേഷം രണ്ട് ആഴ്ചക്കുള്ളില്‍ ഈ ഫീച്ചര്‍ മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കളിലേക്കും എത്തും.

Related Topics

Share this story