Times Kerala

ഭര്‍ത്താവ് ചതിയനാണോ?

 
ഭര്‍ത്താവ് ചതിയനാണോ?

ഭര്‍ത്താവിന്‍റെ പെരുമാറ്റത്തില്‍ പുതിയ മാറ്റങ്ങളും, രഹസ്യാത്മകതയും, നിങ്ങളോട് അകല്‍ച്ചയും തോന്നുന്നുണ്ടോ? എങ്കില്‍ തുടര്‍ന്ന് വായിക്കുന്നത് വഴി അത്തരം തോന്നലുകള്‍ നിങ്ങളുടെ അസൂയ മൂലമാണോ, അതോ ഭര്‍ത്താവ് വേറൊരു ബന്ധത്തിലായതിനാലാണോ എന്ന് മനസിലാക്കാം.

1. രഹസ്യമായ ഫോണ്‍വിളി

ചില ഫോണ്‍കോളുകള്‍ രഹസ്യം തന്നെയാവും. എന്നാല്‍ കോളുകള്‍ വരുന്നത് അറിയാതിരിക്കാനും, പറയുന്നത് കേള്‍ക്കാതിരിക്കാനുമായി മുറിവിട്ട് പോകാറുണ്ടോ? അടുത്തകാലത്തായി ഇത് പതിവായി ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ അത് പരിഗണനാര്‍ഹമാണ്. ഇത് നിങ്ങളോടുള്ള വഞ്ചനയുടെ സൂചനയാകാം.

2. മെസേജുകള്‍ നീക്കം ചെയ്യുന്നു

സാധാരണ ആരും തന്നെ ഫോണില്‍ വരുന്ന ടെക്സ്റ്റ് മെസേജുകള്‍ തിരക്കിട്ട് നീക്കം ചെയ്യാറില്ല. എന്നാല്‍ അത് കൃത്യമായി ചെയ്യുന്നുവെങ്കില്‍ ദുസൂചനയാണ്. ഭര്‍ത്താവ് ലഭിക്കുന്ന മെസേജുകളൊക്കെ ഉടനടി നീക്കം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അവയില്‍ സംശയകരമായി എന്തോ ഉണ്ടെന്ന് മനസിലാക്കുക.

3. പാര്‍ട്ടികളും പരിപാടികളും ഒഴിവാക്കല്‍

ഭര്‍ത്താവ് പഴയതുപോലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നില്ലേ? കുടുംബത്തിലെ പരിപാടികളിലും, കൂട്ടായ്മകളിലും പതിവായി പങ്കെടുക്കാതിരിക്കുന്നുണ്ടോ? എന്തെങ്കിലും പ്രൊജക്ടിന്‍റെ പേര് പറഞ്ഞ് വൈകി വരുകയും നേരത്തേ ഓഫീസിലേക്ക് പോവുകയും ചെയ്യുന്നുണ്ടോ? ഇതെല്ലാം മറ്റൊരു സൂചനയാണ് നല്കുന്നത്. ഫോണിലൂടെയോ, ഇന്‍റര്‍നെറ്റിലൂടെയോ, നേരിട്ടോ അയാള്‍ മറ്റാരുമായോ ബന്ധം പുലര്‍ത്തുന്നുണ്ടാകാം.

4. മറ്റുള്ളവരുമായുള്ള സമയം ചെലവിടല്‍

ചങ്ങാതിയുമായോ, സഹപ്രവര്‍ത്തകരുമായോ, പ്രത്യേകിച്ച് എതിര്‍ ലിംഗത്തില്‍ പെട്ട ആളുമായി ഏറെ സമയം ഭര്‍ത്താവ് ചെലവഴിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഒരു പരബന്ധത്തിന്‍റെ സൂചനയാണ്.

5. വീട്ടിലേക്കുള്ള വരവ്

ഭര്‍ത്താവ് രാവിലെ ഓഫീസിലേക്ക് പോയ പോലെ തന്നെ ഊര്‍ജ്ജസ്വലനായാണോ വൈകുന്നേരം മടങ്ങി വരുന്നതും. വീട്ടിലുപയോഗിക്കാത്ത ഒരു പെര്‍ഫ്യൂമിന്‍റെ ഗന്ധം ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്നുണ്ടോ? പുറത്ത് നിന്ന് കുളിച്ചിട്ടാണോ ഭര്‍ത്താവ് വരുന്നത്? ഇത് മറ്റാരുമായോ സമയം ചെലവഴിച്ച ശേഷമാണ് ഭര്‍ത്താവ് വരുന്നത് എന്നതിന്‍റെ സൂചനയാണ്.

6. അടുപ്പം – ഭര്‍ത്താവ് പഴയതുപോലെ അടുപ്പം

കാണിക്കാതിരിക്കുന്നുണ്ടോ? ഒരു കലഹമുണ്ടായാലോ, എന്തെങ്കിലും പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെങ്കിലോ, ആശയവിനിമയത്തിലെ കുറവ് മൂലമോ അകല്‍ച്ച വരാം. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇത് സംഭവിക്കുന്നത് ഒരു സൂചനയായി കണക്കാക്കാം. ഇക്കാര്യം സംബന്ധിച്ച് അടിസ്ഥാനമില്ലാത്ത ഒഴിവ്കഴിവുകളാണ് പറയുന്നതെങ്കില്‍ അത് അത്ര നല്ല ലക്ഷണമല്ല.

7. ആശയവിനിമയത്തിലെ കുറവ്

ദിവസത്തിലെ എല്ലാ പ്രധാന കാര്യങ്ങളും പറഞ്ഞിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ അക്കാര്യങ്ങള്‍ സംസാരിക്കാതിരിക്കുന്നത് ആശയവിനിമയത്തിലെ കുറവാണ് കാണിക്കുന്നത്. കാര്യങ്ങളറിയാന്‍ നിങ്ങള്‍ വിശദമായി ചോദിക്കേണ്ടി വരും. ഇതിനൊക്കെ എന്തെങ്കിലും താല്കാലിക ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെങ്കില്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കണം.

8. വഴക്കുകള്‍

ചെറിയ തെറ്റുകളും, സംസാരങ്ങളും വലിയ കലഹങ്ങളിലേക്ക് വഴിതിരിയുന്നുണ്ടോ? ഭര്‍ത്താവിന്‍റെ ചില വസ്ത്രങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ടോ? എങ്കില്‍ സംശയത്തിനിടയുണ്ട്.

9. രഹസ്യാത്മകത

ജീവിതത്തില്‍ പെട്ടന്ന് ഒരു മാറ്റം സംഭവിച്ചോ?. നിങ്ങളുടെ ജന്മദിനങ്ങളുടെ ആഘോഷം, ആനിവേഴ്സറി, പുറത്തേക്കുള്ള യാത്രകള്‍, സമ്മാനങ്ങള്‍ എന്നിവയൊക്കെ ഇല്ലാതായോ? ഭര്‍ത്താവ് എല്ലായ്പോഴും ഫോണില്‍ രഹസ്യ സംഭാഷണത്തിലാണോ? ഇതെല്ലാം പുതുതായെന്തോ സംഭവിക്കുന്നതിന്‍റെ സൂചനയാണ്.

Related Topics

Share this story