Times Kerala

സോണി എക്‌സ്പീരിയ XZ1 വിപണിയില്‍ എത്തുന്നു

 

പുതിയ സ്മാര്‍ട്ടുഫോണുമായി സോണി വീണ്ടും വിപണിയില്‍ എത്തുന്നു. സോണി എക്‌സ്പീരിയ XZ1 എന്ന പുതിയ മോഡലാണ് സോണി വിപണിയില്‍ അവതരിപ്പിക്കുന്നത്. 5.2 ഇഞ്ചിന്റെ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. ആന്‍ഡ്രോയ്ഡ് 8.0ലാണ് സോണി എക്‌സ്പീരിയ XZ1യുടെ ഓഎസ് പ്രവര്‍ത്തനം.1080 x 1920 പിക്‌സല്‍ റെസലൂഷന്‍ ഉള്ള ഫോണ്‍ ക്വാല്‍കോം MSM8998 സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .23 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും,13 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ആണ് ഫോണിനുള്ളത്.

2017 ന്റെ അവസാനത്തോടെ വിപണിയില്‍ എത്തുന്ന ഫോണിന്റെ മറ്റ് വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story