Times Kerala

ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?

 
ഒരുമിച്ചുറക്കം ദാമ്പത്യത്തില്‍ പ്രധാനമോ?

വിവാഹവും ദാമ്പത്യവും നല്‍കുന്ന പല ഉത്തരവാദിത്വങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ട്. ദാമ്പത്യത്തിന് അനേകം വിശേഷണങ്ങളുണ്ട്.

ഒരു പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ചുറങ്ങാന്‍ സമൂഹം നല്‍കുന്ന ഒരു സമ്മതപത്രം കൂടിയായി ദാമ്പത്യത്തെ കാണാം.

ഒരുമിച്ചുറങ്ങുകയെന്നത് ദാമ്പത്യത്തില്‍ പ്രധാനം തന്നെയാണ്. ഇത് കേവലം സെക്‌സിന് വേണ്ടി മാത്രമല്ല.

ദമ്പതിമാര്‍ ഒരുമിച്ച് ഉറങ്ങേണ്ടതിന്റെ ചില ആവശ്യകതകളെപ്പറ്റി അറിയൂ,

പങ്കാളികള്‍ക്കു മാത്രം പരസ്പരം സംസാരിയ്ക്കാനുള്ള വിഷയങ്ങളുണ്ടാകും. ഇതിന് ബെഡ്‌റൂം ഒരു പ്രധാന വഴിയാണ്. മനസു തുറന്നുള്ള ആശയവിനിമയം ദാമ്പത്യത്തില്‍ പ്രധാനമാണെന്നറിയുക.

ദിവസവും സെക്‌സെന്നല്ല, പരസ്പരം പുണര്‍ന്നുറങ്ങുന്നത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പല ദാമ്പത്യകലഹങ്ങളും അവസാനിയ്പ്പിക്കാനുള്ള പ്രധാന വേദി കിടപ്പുമുറിയായിരിയ്ക്കും.

സെക്‌സ് ദാമ്പത്യത്തില്‍ പ്രധാനമാണ്. ഇതിനുള്ള പ്രധാന വഴി ഒരുമിച്ചുറങ്ങുകയെന്നതാണ്.

പരസ്പരം മനസിലാക്കാന്‍ പങ്കാളികള്‍ക്ക് ഇടം നല്‍കുന്ന ഒരു വഴി കൂടിയാണിത്.

മറ്റൊരാള്‍ക്ക് ജീവിതത്തില്‍ ഇടം നല്‍കുന്നുവെന്നുള്ള പ്രധാന സന്ദേശമാണ് വിവാഹവും ദാമ്പത്യവുമെല്ലാം. ഒരേ കിടക്ക പങ്കു വയ്ക്കുകയെന്ന് പറയാം.

ഒരുമിച്ചു കാര്യങ്ങള്‍ സ്വകാര്യതയോടെ ചെയ്യാനുള്ള ഒരു ഇടമാണ് ബെഡ്‌റൂം. ഒരുമിച്ചു ടിവി കാണാം, ക്മ്പ്യൂട്ടര്‍ നോക്കൂ, പരസ്പരം തമാശകള്‍ പറഞ്ഞു ചിരിയ്ക്കാം. ഇതിനെല്ലാം കൂടി ഒരുമിച്ചുറങ്ങുക, ബെഡ്‌റൂം തുടങ്ങിയ സങ്കല്‍പങ്ങള്‍ പ്രധാനം തന്നെ.

Related Topics

Share this story