Times Kerala

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയ്ക്ക് വെങ്കലം

 

സൈന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. കഴിഞ്ഞ തവണ ജക്കാര്‍ത്തയില്‍ വെങ്കലം നേടിയ സൈനയുടെ ആദ്യ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലമാണിത്.

ഇന്ത്യ ഏറെ പ്രതീക്ഷ വച്ച വനിതാ സിംഗിള്‍സില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ഒന്നാം ഗെയിം ഏറെക്കുറെ അനായാസമായി നേടിയ സൈന രണ്ടാം ഗെയിമില്‍ പൊരുതിയും നിര്‍ണായകമായ മൂന്നാം ഗെയിമില്‍ പൊരുതാതെയുമാണ് കീഴടങ്ങിയത്. സ്‌കോര്‍: 21-12, 17-21, 21-10.

Related Topics

Share this story