Times Kerala

തൃശൂരിൽ കിടപ്പാടം ജപ്തി ചെയ്ത സംഭവം: അടിയന്തരമായി ഇടപെടാൻ കളക്ടർക്കു നിർദേശം

 

തിരുവനന്തപുരം: തൃശൂരിൽ സർക്കാർ പുനരധിവസിപ്പിച്ചവരെ ജപ്തി നടപടികളുടെ ഭാഗമായി ഇറക്കിവിട്ട സംഭവത്തിൽ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ചന്ദ്രശേഖരൻ. അതേ വീട്ടിൽ താമസിക്കാൻ സൗകര്യമില്ലെങ്കിൽ മറ്റ് വഴികൾ കണ്ടെത്തണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

Related Topics

Share this story