Times Kerala

ട്രാൻസ്ജൻഡറുകൾക്കും ക്രിക്കറ്റ് ഫീൽഡിലിറങ്ങാനുള്ള നിയമം പാസാക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

 
ട്രാൻസ്ജൻഡറുകൾക്കും ക്രിക്കറ്റ് ഫീൽഡിലിറങ്ങാനുള്ള നിയമം പാസാക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

ട്രാൻസ്ജൻഡറുകൾക്കും ക്രിക്കറ്റ് ഫീൽഡിലിറങ്ങാനുള്ള നിയമം പാസാക്കി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റിൻ്റെ ഏറ്റവും ഉയർന്ന തലങ്ങളിൽ കളിക്കാവുന്ന തരത്തിലുള്ള മാർഗനിർദേശങ്ങളാണ് ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ടു വെച്ചിരിക്കുന്നത്. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവും അതിനോടനുബന്ധിച്ച മറ്റ് കാര്യങ്ങളും പരിശോധിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് പരിഗണിച്ചാണ് കളിക്കാനുള്ള യോഗ്യത തീരുമാനിക്കപ്പെടുക. കഴിഞ്ഞ 12 മാസത്തിൽ ആകെയുണ്ടായ ടെസ്ടെസ്റ്റോസ്റ്റിറോൺ ലിറ്ററിന് 10 നാനോമോൾ ആയിരുന്നാലാണ് വനിതാ ടീമിൽ ഇടം നേടാൻ സാധിക്കുക. ഒപ്പം ഈ വ്യക്തിയുടെ ജീവിതത്തിന് സ്ത്രീയോടാണോ പുരുഷനോടാണോ കൂടുതൽ സാമ്യമെന്നും പരിഗണിക്കും.

ഇതിനോടൊപ്പം ഗ്രാസ് റൂട്ട് ക്രിക്കറ്റ് ഇടങ്ങളിലും ട്രാൻസ്ജൻഡർ ക്രിക്കറ്റ് താരങ്ങളെ ഓസ്ട്രേലിയ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലിംഗ വ്യതിയാനം നോക്കാതെ ക്രിക്കറ്റ് കളിക്കാൻ അവരെ പ്രേരിപ്പിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷനോ സ്ത്രീയോ ട്രാൻസ്ജൻഡറോ എന്ന വ്യത്യാസമില്ലാതെ കളിയിൽ ശ്രദ്ധിക്കാനാണ് കുട്ടികളോടുള്ള ഓസ്ട്രേലിയയുടെ ഉപദേശം.

Related Topics

Share this story