Times Kerala

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളില്‍ പി.വി. സിന്ധുവും

 
ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളില്‍ പി.വി. സിന്ധുവും

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ബാഡ്മിന്റന്‍ താരം പി.വി. സിന്ധു. ഫോബ്‌സ് മാസിക ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയില്‍ 13ാം സ്ഥാനത്താണ് സിന്ധു. ഫോബ്‌സിന്റെ കണക്കനുസരിച്ച് 5.5 മില്യന്‍ ഡോളറാണ് (38 കോടിയോളം രൂപ) കഴിഞ്ഞ വര്‍ഷം പ്രതിഫലമായി സിന്ധു നേടിയത്. 2018 ജൂണിനും യുഎസ് ടെന്നിസ് താരം സെറീന വില്യംസാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു സിന്ധു.

ഇന്ത്യയില്‍ ഏറ്റവും വിപണിമൂല്യമുള്ള വനിതാ കായിക താരം ഇപ്പോഴും പി.വി. സിന്ധുവാണ്. 2018ല്‍ സീസണിലെ അവസാന ചാംപ്യന്‍ഷിപ്പായ വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റന്‍ കിരീടം ചൂടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായും സിന്ധു മാറിയെന്ന് ഫോബ്‌സ് മാസിക ചൂണ്ടിക്കാട്ടുന്നു.

Related Topics

Share this story