Times Kerala

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേസ്സ് പ്രതി പേ​ര​റി​വാ​ള​ന് 26 വര്‍ഷങ്ങള്‍ക്കു ശേഷം പരോള്‍

 

ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പേ​ര​റി​വാ​ള​നു പ​രോ​ൾ അ​നു​വ​ദി​ച്ചു. 30 ദി​വ​സ​ത്തെ പ​രോ​ളാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​യ​മാ​യി രോ​ഗാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​ണ് പ​രോ​ൾ. പേ​ര​റി​വാ​ള​ന്‍റെ അ​മ്മ അ​ർ​പ്പു​ത​മ്മാ​ളി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

[themoneytizer id=”12660-1″]

 

26 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പേ​ര​റി​വാ​ള​നു പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. വെ​ല്ലൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് പേ​ര​റി​വാ​ള​നെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
1991 മേ​യ് 21 നാ​ണു രാ​ജീ​വ് ഗാ​ന്ധി വ​ധി​ക്ക​പ്പെ​ട്ട​ത്. 1998 ജ​നു​വ​രി​യി​ൽ പ്ര​ത്യേ​ക കോ​ട​തി 26 പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ചു. 1999 മേ​യ് 11ന് ​ഇ​വ​രി​ൽ ന​ളി​നി​യു​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ൾ​ക്കെ​തി​രാ​യ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു.

Related Topics

Share this story