Times Kerala

അസൂയക്കാരനോ ചങ്ങാതി ?

 
അസൂയക്കാരനോ ചങ്ങാതി ?

ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ടെന്നൊരു ചൊല്ലുണ്ട്. ഇത് ഒരു പരിധി വരെ വാസ്തവവുമാണ്.

എന്നാല്‍ നല്ല കൂട്ടുകാരെക്കിട്ടാന്‍ അത്ര എളുപ്പമല്ല. നല്ല കൂട്ടുകാരെന്നു കരുതുന്നവര്‍ ചിലപ്പോള്‍ ഏറെക്കഴിഞ്ഞായിരി്ക്കും തനി നിറം കാണിയ്ക്കുക.

നല്ല സൗഹൃദങ്ങളെ തകര്‍ക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. ഇതിലൊന്നാണ് അസൂയ. അസൂയാലുക്കളായ സുഹൃത്തുക്കള്‍ ഒരിക്കലും നിങ്ങളുടെ നന്മ ആഗ്രഹിയ്ക്കുന്നവരുമായിരിക്കില്ല.

പലപ്പോഴും ഉറ്റ സുഹൃത്തെന്നു കരുതുന്നവരുടെ അസൂയ നിറഞ്ഞ മനസ് കണ്ടെത്താല്‍ പലര്‍ക്കും സാധിക്കാറില്ലെന്നതാണ് വാസ്തവം.

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് അസൂയയാണെന്നു തെളിയിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തെന്നു നോക്കൂ.

സുഹൃത്ത് നിങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇത് അസൂയയുടെ ഒരു ലക്ഷണമാണെന്നു പറയാം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു വസ്ത്രം വാങ്ങിച്ചാല്‍, സമാനമായ, എന്നാല്‍ അല്‍പം കൂടി മികച്ച വസ്ത്രം ഇത്തരക്കാര്‍ വാങ്ങിയെന്നിരിക്കും.

നിങ്ങളെ കുറ്റപ്പെടുത്താനും ആത്മവിശ്വാസം കെടുത്തുവാനും സുഹൃത്ത് വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ ശ്രമിക്കുകയാണെന്നിരിക്കട്ടെ, ഇതിന്റെ ഒരു പ്രധാന കാരണം അസൂയയായിരിക്കും.

നല്ല കാര്യങ്ങള്‍ക്ക് നിങ്ങളെ അഭിനന്ദിക്കാനോ അക്കാര്യം എടുത്തു പറയാനോ തയ്യാറാകാത്ത സുഹൃത്ത് ഒരിക്കലും നിങ്ങളുടെ നന്മ കരുതുന്നവരാകില്ല.

ചില സമയത്ത് നിങ്ങളുടെ നേട്ടത്തില്‍ സുഹൃത്ത് സന്തോഷമഭിനിയിക്കും. എന്നാല്‍ ഇത് കൃത്രിമമാണെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനായെങ്കില്‍ സംശയം വേണ്ട, ഇത്തരക്കാര്‍ മിക്കവാറും നിങ്ങളോട് അസൂയ പുലര്‍ത്തുന്നവര്‍ തന്നെയായിരിക്കും. മനസില്‍ നിങ്ങളുടെ നന്മ ആഗ്രഹിയ്ക്കുന്ന സുഹൃത്തെപ്പോഴും നിറഞ്ഞ മനസോടെയായിരിക്കും നിങ്ങളുടെ നേട്ടത്തില്‍ സന്തോഷിക്കുക.

നിങ്ങള്‍ക്ക് നേട്ടമുണ്ടായ ശേഷം നിങ്ങളെ അവഗണിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന സുഹൃത്താണെന്നിരിക്കട്ടെ, ഇത് മിക്കവാറും അസൂയ കൊണ്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Related Topics

Share this story