Times Kerala

വൃ​ദ്ധ ദ​ന്പ​തി​ക​ളെ ഇ​റ​ക്കി​വി​ട്ട വീ​ട്ടി​ൽ​ത്ത​ന്നെ താ​മ​സി​പ്പി​ക്കു​മെന്ന് മു​ഖ്യ​മ​ന്ത്രി

 

കൊ​ച്ചി:തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച വൃ​ദ്ധ​ദ​ന്പ​തി​ക​ളെ പു​റ​ത്താ​ക്കി വീട് ജ​പ്തി ചെയ്ത ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി. വൃ​ദ്ധ​ദ​ന്പ​തി​ക​ളോ​ടു ബാ​ങ്ക് അ​ധി​കൃ​ത​ർ ചെ​യ്ത​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു. ഇവരെ ഇ​റ​ക്കി​വി​ട്ട വീ​ട്ടി​ൽ​ത്ത​ന്നെ താ​മ​സി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വീ​ട്ടി​ൽ​നി​ന്നി​റ​ക്കി വി​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വു​ദ്ധ​ദ​ന്പ​തി​ക​ളെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​മ്മി​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

[themoneytizer id=”12660-3″]

 

സി​പി​എം ഭ​ര​ണ​ത്തി​ലു​ള്ള തൃ​പ്പൂ​ണി​ത്തു​റ ഹൗ​സിം​ഗ് കോ​ർ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് വൃ​ദ്ധ​ദ​ന്പ​തി​ക​ളെ വീ​ട്ടി​ൽ​നി​ന്നി​റ​ക്കി വി​ട്ട​ത്. ഏ​ഴു വ​ർ​ഷം മു​ന്പെ​ടു​ത്ത ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യി​ൽ പി​ന്നീ​ട് തി​രി​ച്ച​ട​വു മു​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​ലി​ശ​യ​ട​ക്കം ഏ​ക​ദേ​ശം 2,70000 രൂ​പ​യാ​ണ് ഇ​വ​ർ തി​രി​ച്ച​ട​യ്ക്കേ​ണ്ട​ത്.

ഇ​ത് അ​ട​ക്കാ​ത്ത​തി​നെ തുടര്‍ന്നാണ്‌ ര​ണ്ടു സെ​ന്‍റ് ഭൂ​മി​യും വീ​ടും ബാ​ങ്ക് അ​ഞ്ചു ല​ക്ഷം രൂ​പ​ക്കാ​ണ് ലേ​ലം ചെ​യ്ത​ത്. തു​ട​ർ​ന്ന് വീ​ട് ലേ​ല​ത്തി​ൽ പി​ടി​ച്ച ആ​ൾ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ വൃ​ദ്ധ ദ​ന്പ​തി​ക​ളെ​യ​ട​ക്കം വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കി. വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ട ദ​ന്പ​തി​ക​ളെ ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related Topics

Share this story