Times Kerala

വൈവാഹിക ജീവിതം സുഗമമാക്കാം

 
വൈവാഹിക ജീവിതം സുഗമമാക്കാം

ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു കഴിയുന്നുവെന്നതിലുപരി വിവാഹത്തിന് അര്‍ത്ഥവ്യാപ്തി ഏറെയുണ്ട്. ഇതിലുപരിയായി വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും വരുന്ന രണ്ടു വ്യക്തികളായിരിക്കും ഭാര്യയും ഭര്‍ത്താവും. ഇത് പ്രശ്‌നങ്ങളുണ്ടാകാനുളള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ജീവിതം ജീവിക്കാന്‍ ബുദ്ധിമുട്ടായിയെന്ന തോന്നലുണ്ടാവുകയും ചെയ്യും.

വിവാഹജീവിതം എളുപ്പവും അതേ സമയം സന്തോഷകരവുമാക്കാനുള്ള വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

പങ്കാളികള്‍ തമ്മില്‍ പരസ്പരം മനസിലാക്കുകയെന്നത് നല്ലൊരു ദാമ്പത്യത്തിന് വളരെ പ്രധാനമാണ്. ഇതല്ലെങ്കില്‍ വഴക്കുകയുണ്ടാവുകയെന്നത് പതിവാകും. ഭാര്യ, അല്ലെങ്കില്‍ ഭര്‍ത്താവ് പറയുന്നതും ചെയ്യുന്നതുമെല്ലാം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പരസ്പരം മനസിലാക്കേണ്ടും അത്യാവശ്യം തന്നെ.

ദാമ്പത്യത്തില്‍ ഒളിച്ചു കളി വേണ്ട. പരസ്പരമുള്ള ഒളിച്ചു വയ്ക്കലുകള്‍ ദാമ്പത്യത്തില്‍ അലോസരമുണ്ടാക്കും. കാര്യങ്ങള്‍ പരസ്പരം മനസിലാക്കാനുള്ള മനസുമുണ്ടാവുക.

പങ്കാളിയോടു മാത്രമല്ല, പങ്കാളികളുടെ കുടംബത്തേയും സ്വന്തമായി കാണേണ്ടത് വളരെ പ്രധാനം തന്നെയാണ്. ഇതിന വിപരീതമായി വരുമ്പോള്‍ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതും സ്വാഭാവികം തന്നെ. വിവാഹമെന്നാല്‍ രണ്ടു വ്യക്തികളുടെ മാത്രമല്ല, രണ്ടു കുടംബങ്ങളുടെ ഒത്തൊരുമിക്കല്‍ കൂടിയാണെന്നു തിരിച്ചറിയുക.

തന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കും ചിന്തകള്‍ക്കും തുല്യപ്രാധാന്യം കൊടുക്കുകയെന്നതും വളരെ പ്രധാനമാണ്.

വിട്ടുവീഴ്ചകള്‍ മാത്രമല്ല, പരസ്പബഹുമാനവും ഒരു ദാമ്പത്യത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ഭാര്യയാണെങ്കിലും ഭര്‍ത്താവാണെങ്കിലും പരസ്പരം ബഹുമാനിക്കുക. ഒരാള്‍ മറ്റൊരാളേക്കാള്‍ ബഹുമാനിക്കപ്പെടേണ്ടയാളാണെന്ന ചിന്ത വേണ്ട.

ദാമ്പത്യത്തില്‍ ആത്മാര്‍ത്ഥതയ്ക്കും ക്ഷമയ്ക്കും വളരെ പ്രധാനമായ സ്ഥാനമുണ്ട്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക.

ഒരുമിച്ചു സമയം ചെലവഴിക്കുക. പരസ്പരം മനസിലാക്കാനും ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ച് കൂടുതലറിയാനും ഇത് സഹായിക്കും. ഒരുമിച്ചു സമയം ചെലവഴിക്കാത്തതാണ് പല ദാമ്പത്യങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതുപോലെ തീരുമാനങ്ങളും ഒരുമിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കുക.

Related Topics

Share this story