Times Kerala

പുരുഷനെ ആകര്‍ഷിയ്ക്കും സ്ത്രീ

 
പുരുഷനെ ആകര്‍ഷിയ്ക്കും സ്ത്രീ

സ്ത്രീയിലേക്കു പുരുഷനേയും പുരുഷനിലേക്കു സ്ത്രീയേയും ആകര്‍ഷിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ചിലത് പൊതുവാണെങ്കില്‍ മറ്റു ചിലത് വ്യക്തികളെ ആശ്രയിച്ചിരിക്കും. അതായത്, ചില പ്രത്യേക കാര്യങ്ങള്‍ ചിലരെ അകറ്റി നിര്‍ത്തുന്നുവെങ്കില്‍ ഇതേ കാര്യങ്ങള്‍ ചിലരെ ആകര്‍ഷിക്കുകയും ചെയ്യും.

പുരുഷന്മാരിലേക്കു സ്ത്രീകളെ ആകര്‍ഷിക്കുന്ന ചില പൊതുഘടകങ്ങളുണ്ട്. ഇവയെന്തെന്നു നോക്കൂ.

നല്ല പുഞ്ചിരിയും ചിരിയുമെല്ലാം പുരുഷന്മാരെ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. ചില സ്ത്രീകളുടെ ചിരി കണ്ണുകളില്‍ കൂടി പ്രത്യക്ഷപ്പെടുമെന്നു പറയും. ഇത്തരം സ്ത്രീകളോട് പുരുഷന്മാര്‍ക്ക് ആകര്‍ഷണം തോന്നുന്നത് സ്വാഭാവികമാണ്.

സ്ത്രീകളുടെ തുറന്ന മനസും ചിന്താഗതിയുമെല്ലാം പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന മറ്റു ചില ഘടകങ്ങള്‍ തന്നെയാണ്. ഇടുങ്ങിയ ചിന്താഗതിയും പ്രവൃത്തിയും പുരുഷനെന്ന പോലെ സത്രീകളും ഇഷ്ടപ്പെടില്ല.

പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പൊസറ്റീവ് ചിന്താഗതികള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതുകൊണ്ടു തന്നെ പൊസറ്റീവായി ചിന്തിക്കുകയും കാര്യങ്ങളെ കാണുകയും ചെയ്യുന്ന ശുഭാപ്തി വിശ്വാസക്കാരായ സ്ത്രീകളെ പുരുഷന്മാര്‍ ഇഷ്ടപ്പെടുകയും ചെയ്യും.

തമാശ പറയാനും ആസ്വദിക്കാനുമുള്ള കഴിവ് എല്ലാവര്‍ക്കും ലഭിക്കില്ല. ഇത്തരത്തില്‍ കഴിവുള്ള സ്ത്രീകള്‍ ചുരുക്കമാണെന്നും പറയാം. എ്ന്തായാലും പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന ഒരു സ്ത്രീ ഗുണമാണിതെന്നു പറയാം.

സ്വന്തമായ അഭിപ്രായവും വ്യക്തിത്വവുമുള്ള സ്ത്രീകളെ പുരുഷന്മാര്‍ ബഹുമാനിക്കുകയും ചെയ്യും. അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടത്തിനൊത്തു ജീവിക്കുന്ന സ്ത്രീകളെയായിരിക്കില്ല, മിക്കവാറും പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നത്.

പുസ്തകവായന, കലകളോടുള്ള താല്‍പര്യം തുടങ്ങിയ ഗുണങ്ങളും ചില പുരുഷന്മാരെ ആകര്‍ഷിക്കുന്നവ തന്നെ. എന്തിന് സ്ത്രീകളുടെ രാഷ്ട്രീയം വരെ ചില പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന ഘടകമാണെന്നു വേണമെങ്കില്‍ പറയാം.

Related Topics

Share this story