Times Kerala

വിൻസെന്‍റ് എംഎൽഎയ്ക്കു ജാമ്യം

 

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎൽഎ എം. വിൻസെന്‍റിനു ജാമ്യം. തിരുവന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 34 ദിവസത്തെ റിമാൻഡിനുശേഷം ഉപാധികളോടെയാണ് എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചത്. എംഎൽഎയോട് പരാതിക്കാരിയുടെ വാർഡിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു.കർശന ഉപാധികളോടെ എംഎൽഎയ്ക്കു ജാമ്യം അനുവദിക്കാമെന്നു പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Related Topics

Share this story