Times Kerala

പ്രണയത്തിന്റെ തലങ്ങള്‍

 
പ്രണയത്തിന്റെ തലങ്ങള്‍

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ അപൂര്‍വമാണ്. പ്രണയത്തെക്കുറിച്ച് ഇതിഹാസങ്ങളും പുരാണകഥകളുമുണ്ട്. താജ്മഹല്‍ പോലുള്ള പ്രണയകുടീരങ്ങളുമുണ്ട്.

പ്രണയത്തിന് വിവിധ മുഖങ്ങളുണ്ട്, വിവിധ തലങ്ങളുണ്ട്.

മൂന്നു തലത്തില്‍ പ്രണയതലങ്ങള്‍ വിവരിക്കാം.

പരസ്പരാകര്‍ഷണം എന്നതാണ് പല പ്രണയങ്ങളുടേയും അടിസ്ഥാനം. ഒരു പുരുഷന് സ്ത്രിയോട്, നേരെ മറിച്ചും തോന്നുന്ന അടുപ്പം. ഇത് ചിലപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെയാകാം. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് ഇതിനെ വിളിക്കാം. ഇതില്‍ തുടങ്ങി പ്രണയിക്കുന്നവരുണ്ടാകാം. വെറുമൊരു ഇന്‍ഫാക്‌ച്വേഷന്‍ എന്ന നിലയ്ക്കുമുണ്ടാകാം.

പ്രണയിക്കുന്നവര്‍ തമ്മില്‍ മാനസികമായി അടുപ്പമേറി വരുന്നതും സ്വാഭാവികം തന്നെ. പരസ്പം കാണുക, സംസാരിക്കുക, അടുത്തിടപഴകുക എന്നിവയിലൂടെ ഈ അടുപ്പം വര്‍ദ്ധിച്ചു വരുന്നു. ഏതു കാര്യമായാലും അത് എനിക്ക്, തനിക്ക് എന്നതില്‍ നിന്നും വ്യത്യസ്തമായി നമുക്ക് എന്ന ആശയത്തിലേക്കു കടക്കുന്നു.

പ്രണയത്തിന്റെ ഒരു പ്രധാന തലമാണ് പരസ്പരമുള്ള ശാരീരിക ആകര്‍ഷണം. പണ്ട് പ്രണയത്തിനും കാമത്തിനും ഇടയില്‍ ഒരു നേര്‍രേഖയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് കുറഞ്ഞു വരികയാണ്. സ്ത്രീ, പുരുഷന്മാര്‍ തമ്മിലുള്ള ശാരീരിക ആകര്‍ഷണത്തിന് ഹോര്‍മോണുകള്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. പുരുഷന്മാരുടെ കാര്യത്തില്‍ ടെസ്റ്റോസ്റ്റിറോണും സ്ത്രീകളുടെ കാര്യത്തില്‍ ഈസ്ട്രജനും. ഇവയുടെ പ്രവര്‍ത്തനമാണ് ശാരീരീകതാല്‍പര്യങ്ങള്‍ക്കുള്ള പ്രധാന കാരണം.

പ്രണയത്തില്‍ ഈ മൂന്നു തലങ്ങളേയും ഒഴിവാക്കാന്‍ സാധ്യമല്ല. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് വാസ്തവം.

Related Topics

Share this story