Times Kerala

സന്തോഷകരമായ വിവാഹജീവിതത്തിന്റെ രഹസ്യങ്ങള്‍

 
സന്തോഷകരമായ വിവാഹജീവിതത്തിന്റെ രഹസ്യങ്ങള്‍

വിവാഹബന്ധങ്ങള്‍ വിജയമാകുന്നതു പരാജയപ്പെടുന്നതും നാം കാണാറുണ്ട്. ചില ദമ്പതികള്‍ സന്തോഷകരമായ വിവാഹജീവിതത്തിന്റെ 50ഉം 60 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഇതെങ്ങനെയെന്ന് വേഗത്തില്‍ തെറ്റിപ്പിരിഞ്ഞവും ഓര്‍ക്കാറുണ്ട്. സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യങ്ങള്‍ എന്തെന്നു നോക്കൂ.
പരസ്പരമുള്ള മനസിലാക്കക്കലുകളും ആശയവിനിമയവും കൊടുക്കല്‍ വാങ്ങലുകളും ദാമ്പത്യത്തില്‍ വളരെയേറെ ഗുണം ചെയ്യും. വിട്ടുവീഴ്ച ഇരു ഭാഗത്തു നിന്നും ഉണ്ടാകേണ്ടതും അത്യാവശ്യം തന്നെയാണ്.

തിരക്കു പിടിച്ച ജീവിതത്തില്‍ കുറച്ചെങ്കിലും സമയം ഒരുമിച്ചു ചെലവഴിക്കാന്‍ കണ്ടെത്തുക തന്നെ വേണം. ഇടയ്ക്കിടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് എവിടെയെങ്കിലും പോകാന്‍ സമയം കണ്ടെത്തുക. ഇത്തരത്തിലെ ഒരുമിക്കലുകള്‍ പരസ്പബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നവയാണ്. വെറുതെ പറയുന്നതല്ലാ, പഠനങ്ങള്‍ തെളിയിച്ച കാര്യമാണിത്.

മറ്റു കുടുംബാംഗങ്ങള്‍ക്കിടയിലും ഭാര്യക്കും ഭര്‍ത്താവിനും തനിയെ ചെലവഴിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാകണം. പരസ്പരമുള്ള ഒത്തുചേരലിന് ഇത് വളരെ പ്രധാനമാണ്.

മാനസികബന്ധം മാത്രമല്ലാ, ശാരീരികമായ അടുപ്പവും ദമ്പതിമാരെ പരസ്പരം അടുപ്പിക്കുന്ന ഒരു പ്രധാന ഘടകമാണെന്ന കാര്യം ഓര്‍ക്കുക.

Related Topics

Share this story