Times Kerala

അസൂയക്കും…..മരുന്നുണ്ട്

 
അസൂയക്കും…..മരുന്നുണ്ട്

ഭര്‍ത്താവ് അല്ലെങ്കില്‍ ബോയ്ഫ്രണ്ട് മറ്റു സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അസൂയ തോന്നാറുണ്ടോ. ഇല്ലെന്നു പറയുമെങ്കിലും അസൂയപ്പെടുന്ന സ്ത്രീകള്‍ ധാരാളം. അസൂയ സ്ത്രീ സഹജമാണെന്നു പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ, ചിലപ്പോള്‍ ബന്ധങ്ങളുടെ നട്ടെല്ലൊടിക്കാനും ഇത്തരം അസൂയ മതി.

ഇതുപോലെ അസൂയാലുവായ സ്ത്രീയാണ് നിങ്ങളെങ്കില്‍, ഇത് പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം തകര്‍ക്കാതിരിക്കണമെങ്കില്‍, ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.

എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും ചിലപ്പോള്‍ അസൂയ നിയന്ത്രിക്കാനായെന്നു വരില്ല. നിങ്ങളുടെ പുരുഷന്‍ മറ്റു സ്ത്രീകളോട് സംസാരിക്കുമ്പോള്‍ പ്രശ്‌നമുണ്ടെങ്കില്‍ ഇക്കാര്യം തുറന്നു പറയുക. അതിനു പകരം ദിവസം മുഴുവന്‍ കാരണമില്ലാതെ കലഹിച്ചു കൊണ്ടിരിക്കുകയല്ലാ, വേണ്ടത്.

തനിക്ക് അസൂയ തോന്നുന്നുവെന്ന കാര്യം തുറന്നു സമ്മതിക്കുക. ഇത് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ വഴക്കിലായിരിക്കും കലാശിക്കുക. നേരെ മറിച്ച് കാര്യം തുറന്നു പറഞ്ഞാല്‍ ഇത് മനസിലാക്കി ഇത്തരം സന്ദര്‍ഭങ്ങളൊഴിവാക്കാന്‍ പങ്കാളി തയ്യാറായേക്കും.

പങ്കാളി മറ്റു സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അസൂയ തോന്നുന്നത് സ്‌നേഹം കൊണ്ടുള്ള സ്വാര്‍ത്ഥതയാണെന്ന് വാദിക്കുന്നതവര്‍ മറു ഭാഗത്തു നിന്നും ഒരു നിമിഷം ചിന്തിക്കുന്നത് നന്ന്. പുരുഷസുഹൃത്തുക്കളോട് കൂട്ടു കൂടുന്നത് പങ്കാളി തടഞ്ഞാല്‍ എന്തു തോന്നുമെന്ന ചിന്ത. ഇത്തരം ചിന്തകള്‍ അസൂയ നിയന്ത്രിക്കാന്‍ കുറച്ചെങ്കിലും സഹായിക്കും.

ഭര്‍ത്താവ് മറ്റു സ്ത്രീകളോട് അടുപ്പം കാണിക്കുമ്പോള്‍ പ്രതികാരത്തിനു വേണ്ടി പുരുഷന്മാരുടെ അടുത്ത് കൃത്രിമ അടുപ്പം ഭാവിക്കുന്നവരുണ്ട്. ഇത്തരം സമീപനം മൂന്നു ഭാഗത്തും ദോഷമെ വരുത്തൂവെന്ന കാര്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക.

Related Topics

Share this story