Times Kerala

യു.പിയിലെ തീവണ്ടി അപകടങ്ങള്‍: റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ രാജിവച്ചു

 

ന്യൂഡല്‍ഹി: റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ മിത്തല്‍ രാജിവച്ചു. ഉത്തര്‍പ്രദേശില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന രണ്ട് തീവണ്ടി അപകടങ്ങള്‍ക്ക് പിന്നാലെയാണ് രാജി.തീവണ്ടി അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് മിത്തല്‍ രാജിവെച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രാജി റെയില്‍വെമന്ത്രി സുരേഷ് പ്രഭു സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളംതെറ്റി 22 പേര്‍ മരിച്ചിരുന്നു. 156 പേര്‍ക്കാണ് പരിക്കേറ്റത്. ദിവസങ്ങള്‍ക്കകം ഉത്തര്‍പ്രദേശില്‍ വീണ്ടും തീവണ്ടി അപകടത്തില്‍പ്പെട്ടു. ഡല്‍ഹിയില്‍നിന്ന് അസംഗഡിലേക്കുപോയ കൈഫിയാത്ത് എക്‌സ്പ്രസാണ് ബുധനാഴ്ച പാളംതെറ്റിയത്. 74 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

Related Topics

Share this story