Times Kerala

രാജി വൈക്കേണ്ടി വരും; ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

 

കൊച്ചി: ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. അംഗങ്ങളെ നിയമിച്ചതിന്‍റെ ഉത്തരവാദിത്വത്തിൽനിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നാണ് സിംഗിൾ ബഞ്ചിന്‍റെ പരാമർശം.

പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബഞ്ചിനെ സമീപിക്കാനും സിംഗിൾ ബഞ്ച് നിർദ്ദേശിച്ചു. അംഗങ്ങളെ നിയമിച്ചതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പേണ്ടതാണ്. ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ കമ്മീഷനിൽ വന്നുവെന്നും കോടതി ചോദിച്ചു. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Related Topics

Share this story