Times Kerala

ചൂടോടെ പോത്ത് ഉലര്‍ത്തിയത് എടുക്കട്ടെ…..

 
ചൂടോടെ പോത്ത് ഉലര്‍ത്തിയത് എടുക്കട്ടെ…..

രുചിവിഭവമായ അടുക്കളയാണ് ഏവർക്കും പ്രിയപ്പെട്ടത്. നോൺ വെജ് കഴിക്കുന്നവരാണ് കൂടുതൽ. നോൺ വേജിൽ തന്നെ ചിക്കനും ബീഫും മട്ടനുമൊക്കെ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ബീഫുകൊണ്ടുള്ള വിഭവങ്ങൾ ഏവർക്കും ഇഷ്ടമാണ്. ബീഫ് ഉലര്‍ത്തിയത് എങ്ങനെ നമ്മുടെ അടുക്കളയിൽ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍
ബീഫ് – 500 ഗ്രാം ( കഷണങ്ങളാക്കിയത്)
സവാള – ഒന്ന് ( ചെറുതായി നുറുക്കിയത്)
ഇഞ്ചി – ഒന്നര ടീസ്പൂണ്‍ ( നേരിയതായി മുറിച്ചത്)
വെളുത്തുള്ളി – എട്ടെണ്ണം( മുറിച്ചത്)
കറിവേപ്പില – ഒരു തണ്ട്
പച്ചമുളക് – രണ്ടെണ്ണം (നീളത്തില്‍ മുറിച്ചത്)
മുളക്‌പൊടി – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വിനാഗിരി – ആവശ്യത്തിന് (ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക)
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ – മൂന്ന് ടേബിള്‍ സ്പൂണ്‍
തേങ്ങ നുറുക്കിയത് – രണ്ട് ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി – പത്തെണ്ണം (നുറുക്കിയത്)
മല്ലിപ്പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
പെരുംജീരകം – അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുക്കറില്‍ രണ്ട് കപ്പു വെള്ളമൊഴിച്ച് ബീഫ് ,സവാള, ഇഞ്ചി, വെളുത്തുള്ളി ,കറിവേപ്പില, പച്ചമുളക്, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് അടുപ്പില്‍ വച്ച് വേവിക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് തേങ്ങ നുറുക്കിയത്, ചുവന്നുള്ളി എന്നിവയിട്ട് വഴറ്റുക. തീ കുറച്ച ശേഷം അതിലേക്ക് മല്ലിപ്പൊടി ചേര്‍ത്ത് വഴറ്റിയ ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേര്‍ക്കുക. പിന്നീട് കുരുമുളക്, പെരുംജീരകം എന്നിവ കൂടി ചേര്‍ത്ത് ഗ്രേവി വറ്റുന്നതു വരെ വേവിച്ച് ഉലര്‍ത്തിയെടുക്കുക.

Related Topics

Share this story