Times Kerala

മഹാരാജാസിന്റെ ചരിത്രത്തിലാദ്യമായി വനിതാ ചെയര്‍പേഴ്സണ്‍,14 ല്‍ 13 സീറ്റും നേടി എസ്എഫ്‌ഐയുടെ തകര്‍പ്പന്‍ വിജയം

 

കൊച്ചി: എംജി യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മഹാരാജാസിന്റെ ചരിത്രത്തിലാദ്യമായി വനിതാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ദളിത് വിദ്യാര്‍ത്ഥിനി മൃദുലാ ഗോപിയാണ് മഹാരാജാസിന്റെ പുതിയ സാരഥി. 121 വോട്ടുകള്‍ക്കാണ് മൃദുലാ ഗോപിയുടെ വിജയം. ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാനാര്‍ത്ഥി ഫുവാദ് മുഹമ്മദ് രണ്ടാമതെത്തി. മൃദുലാ ഗോപി 884 വോട്ടുകള്‍ നേടിയപ്പോള്‍ 763 വോട്ടാണ് ഫുവാദിന്റെ സമ്പാദ്യം. കെഎസ്യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഒന്നൊഴികെ എല്ലാ സീറ്റിലും എസ്എഫ്ഐയാണ് വിജയിച്ചത്. വൈസ് ചെയര്‍ പേഴ്സണുള്‍പെടെ എസ്എഫ്ഐയുടെ പാനലില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ മഹാരാജാസ് സ്റ്റുഡന്റ്സ് യൂണിയനില്‍ പ്രവേശിച്ചു.

മഹാരാജാസ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയികള്‍
ചെയര്‍ പേഴ്സണ്‍: മൃദുലാ ഗോപി
വൈസ് ചെയര്‍പേഴ്സണ്‍: ഷഹാന മന്‍സൂര്‍
ജനറല്‍ സെക്രട്ടറി: ജിഷ്ണു ടി ആര്‍
യുയുസി: ഇര്‍ഫാന പി ഐ, രാഹുല്‍ കൃഷ്ണന്‍
ആര്‍ട്സ്‌ക്ലബ്ബ് സെക്രട്ടറി: അരുണ്‍ ജഗദീശന്‍
മാഗസീന്‍ എഡിറ്റര്‍: രേതു കൃഷ്ണന്‍
വനിതാ പ്രതിനിധികള്‍ : സാരംഗി കെ, ശ്രീലേഖ ടി കെ
ഒന്നാം വര്‍ഷ ബിരുദപ്രതിനിധി: മുഹമ്മദ് തൊയിബ്
രണ്ടാം വര്‍ഷ ബിരുദപ്രതിനിധി: സിദ്ധു ദാസ്
മൂന്നാം വര്‍ഷ ബിരുദപ്രതിനിധി: ഇഷാഖ് ഇബ്രാഹിം
ഒന്നാം വര്‍ഷ പിജി പ്രതിനിധി: അനുരാഗ് ഇ കെ
രണ്ടാം വര്‍ഷം പിജി പ്രതിനിധി: വിദ്യ കെ

Related Topics

Share this story