Times Kerala

ആകാശമദ്ധ്യേ വിമാനത്തിൻെറ വാതിൽ തുറന്ന് കേംബ്രിഡ്ജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 
ആകാശമദ്ധ്യേ വിമാനത്തിൻെറ വാതിൽ തുറന്ന് കേംബ്രിഡ്ജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ബക്കിംഗ്ഹാം ഷെയറിലെ അലാന കട്ട്ലാൻഡ് (19 ) ആണ് പറന്നുയർന്ന വിമാനത്തിൻെറ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീണ് കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത് . വടക്കൻ മഡഗാസ്കറിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ മിസ്സ് കട്ട്ലാൻഡ് ചെറിയ വിമാനത്തിൻെറ വാതിൽ തുറന്നതായി പോലീസ് കേണൽ ജാഫി സമ്പത്ര റാവോവി സ്ഥിരീകരിച്ചു . അപൂർവമായ വന്യമൃഗങ്ങൾക്കു പേരുകേട്ട ആഫ്രിക്കയുടെ തെക്കു കിഴക്ക് തീരത്തു സ്ഥിതിചെയുന്ന ദ്വീപാണ് മഡഗാസ്കർ . അലാന കട്ട്ലാൻഡ് വാതിൽ തുറന്നതിൻെറ കാരണം വ്യക്തമല്ലെന്ന് ആഫ്രിക്കൻ ദ്വീപിലെ പോലീസ് പറഞ്ഞു . കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നാച്ചുറൽ സയൻസ് വിദ്യാർത്ഥിയായ അലാന കട്ട്ലാൻഡ് തൻെറ ഇന്റേണൽഷിപ്പിൻെറ ഭാഗമായിട്ടാണ് ആഫ്രിക്കൻ ദ്വീപിൽ വന്നത് . അവളുടെ മരണകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .

സാഹസികത ഇഷ്‌ട്ടപ്പെട്ടിരുന്ന എല്ലായിടത്തും പ്രകാശം പരത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു വ്യക്തിത്വമാണ് അലാന കട്ട്ലാൻഡിൻെറ എന്ന് അവളുടെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു .കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന 2 വർഷത്തിനിടയിൽ കോളേജിൽ വളരെ സജീവമായിരുന്ന എല്ലാ മേഖലകളിലും തൻെറ സാന്നിധ്യമറിയിച്ച നല്ല ഒരു വിദ്യാർത്ഥിയായിരുന്നു അലാന കട്ട്ലാൻഡ് എന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ .ഡേവിഡ് വുഡ്‌മാൻ അലാനയുടെ മരണവാർത്തയിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടു പറഞ്ഞു .

Related Topics

Share this story