Times Kerala

കാവ്യ പലതവണ പണം തന്നെന്ന് പള്‍സര്‍ സുനി

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതിയായ പള്‍സര്‍ സുനി.തന്നെ അറിയില്ലെന്ന് പറഞ്ഞ കാവ്യയുടെ നിലപാട് ശരിയല്ലെന്നും കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും സുനി പറഞ്ഞു. പലതവണയായി കാവ്യ തനിക്ക് പണം തന്ന് സഹായിച്ചിട്ടുണ്ടെന്നും സുനി വ്യക്തമാക്കി. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം.അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്.

 

Related Topics

Share this story