Times Kerala

ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

 

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവത്കരണ ലയന നീക്കങ്ങള്‍ പിന്‍വലിക്കുക, കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളരുത്, മനഃപൂര്‍വം വായ്പാ കുടിശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, വര്‍ധിപ്പിച്ച സേവന നിരക്കുകള്‍ കുറയ്ക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജീവനക്കാരുടെ സമരം. ദേശീയതലത്തില്‍ നടത്തുന്ന പണിമുടക്കില്‍ പത്തു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുമെന്നു യുഎഫ്ബിയു പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Topics

Share this story