Times Kerala

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ റെഡ്മി കെ 20യുടെ വില കുറയുന്നു

 
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ റെഡ്മി കെ 20യുടെ വില കുറയുന്നു

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ റെഡ്മി കെ 20യുടെ വില കുറയുന്നു.ഓഗസ്റ്റ് ആദ്യവാരം വിലകുറവ് പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ട് .എന്നാല്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ വിലകുറവുള്ളത് .നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 21,999/- മുതലാണ് കെ 20യുടെ വില.

സ്നാപ്ഡ്രാഗണ്‍ 730 SoC , ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം എന്നിവയാണ് റെഡ്മി കെ 20 യുടെ പ്രധാന സവിശേഷതകള്‍. 6.39 ഇഞ്ച് സ്ക്രീന്‍ വലിപ്പം ഉള്ള എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. പിന്നില്‍ ട്രിപ്പില്‍ ക്യാമറ സെറ്റപ്പ് ആണ് കെ 20ക്ക് ഉള്ളത്. മുന്നില്‍ പോപ്പ് അപ്പ് ക്യാമറയായിരിക്കും.
48+13+8 എംപി ക്യാമറ ആണ് ഫോണിന്റെ പുറകില്‍ ഉള്ളത്. 20 എംപി സെല്‍ഫി ക്യാമറ ആണ് കെ20 ക്ക് ഉള്ളത്. 4,000 എംഎഎച്ച്‌ ആണ് ഫോണിനുള്ളത്. ഫാസ്റ്റ് ചാര്‍ജിങ്ങും നല്‍കുന്നുണ്ട്.6ജിബി/64ജിബിയിലും, 6ജിബി/128ജിബിയിലും ആണ് കെ20 എത്തിയത്.

Related Topics

Share this story