Times Kerala

SSB: കായികതാരങ്ങൾക്ക് അവസരം, ശമ്പളം: 21,700–69,100 രൂപ

 
SSB: കായികതാരങ്ങൾക്ക് അവസരം, ശമ്പളം: 21,700–69,100 രൂപ

അർധസൈനിക വിഭാഗമായ സശസ്ത്ര സീമാബലിൽ 150 സ്‌പോർട്‌സ് ക്വോട്ട ഒഴിവുകളിലേക്ക് രാജ്യാന്തര/ ദേശീയ തലത്തിൽ കഴിവു തെളിയിച്ച കായികതാരങ്ങൾക്ക് അപേക്ഷിക്കാം. കോൺസ്‌റ്റബിൾ (ജിഡി) തസ്തികയിലാണ് ഒഴിവുകൾ. പുരുഷൻമാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം. താൽക്കാലിക നിയമനമാണ്. പിന്നീട് സ്ഥിരപ്പെട്ടേക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പിന്നീട് അറിയിക്കും. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, ഹോക്കി, ഷൂട്ടിങ്, ആർച്ചറി, അത്‌ലറ്റിക്സ്, ജിംനാസ്റ്റിക്സ്, റസ്‌ലിങ്, ബോക്സിങ്, ജൂഡോ, വെയിറ്റ് ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, സൈക്ലിങ്, ഇക്വിസ്റ്റേറിയൻ, ബാഡ്മിന്റൻ, തായ്ക്വൻഡോ, സ്വിമ്മിങ് വിഭാഗങ്ങളിലാണ് അവസരം.

യോഗ്യത:

കോൺസ്‌റ്റബിൾ (ജിഡി): മെട്രിക്കുലേഷൻ / തത്തുല്യം.

സ്‌പോർട്‌സ് യോഗ്യത: 1–1–2017 മുതൽ ഏതെങ്കിലും രാജ്യാന്തര മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളവരായിരിക്കണം അല്ലെങ്കിൽ അവസാനമായി നടന്ന ഒളിംപിക് ഗെയിംസ്, ലോകകപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ പങ്കെടുത്തവരോ അല്ലെങ്കിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന അംഗീകൃത ടൂർണമെന്റിൽ 1–1–2017 മുതൽ അപേക്ഷിക്കാനുള്ള അവസാന തീയതി വരെയുള്ള കാലയളവിൽ മെഡൽ നേടിയിട്ടുള്ളവരോ ആയിരിക്കണം.

പ്രായം: 18–23 വയസ്. ഇളവുകൾ ചട്ടപ്രകാരം.

ശമ്പളം: 21700–69100 രൂപ

ശാരീരിക യോഗ്യത: ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ.

തിരഞ്ഞെടുപ്പ്: രേഖകളുടെ പരിശോധന, ശാരീരികക്ഷമതാ പരീക്ഷ, ഫീൽഡ് ട്രയൽ, വൈദ്യപരിശോധന എന്നിവയുണ്ടാകും.

അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപ. എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും സ്ത്രീകൾക്കും ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ്കാർഡ്/ചെലാൻ വഴി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: www.ssbrectt.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ പൂരിപ്പിച്ച്, ഫോട്ടോ, ഒപ്പ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവ നിശ്ചിത രീതിയിൽ അപ്‌ലേഡ് ചെയ്യണം.

വിശദവിവരങ്ങൾക്ക്: www.ssbrectt.gov.in

Related Topics

Share this story