Times Kerala

ഒരു മാസത്തിനുള്ളില്‍ നാലു ബാങ്കുകള്‍ കൊള്ളയടിച്ച ‘പിങ്ക് ലേഡി ബാന്‍ഡിറ്റ്’ എന്ന കൊള്ളക്കാരിയും കൂട്ടാളിയും അറസ്റ്റില്‍

 
ഒരു മാസത്തിനുള്ളില്‍ നാലു ബാങ്കുകള്‍ കൊള്ളയടിച്ച ‘പിങ്ക് ലേഡി ബാന്‍ഡിറ്റ്’ എന്ന കൊള്ളക്കാരിയും കൂട്ടാളിയും അറസ്റ്റില്‍

അമേരിക്ക: ഒരു മാസത്തിനുള്ളില്‍ നാലു ബാങ്കുകള്‍ കൊള്ളയടിച്ച ‘പിങ്ക് ലേഡി ബാന്‍ഡിറ്റ്’ എന്ന കൊള്ളക്കാരിയും കൂട്ടാളിയും അറസ്റ്റില്‍. അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റില്‍ നിരവധി ബാങ്കുകളില്‍ നിന്ന് പണം തട്ടിയെടുത്ത സിര്‍സി ബെയ്‌സും സഹായി അലക്‌സിസ് മൊറാലിസുമാണ് പോലീസിന്റെ പിടിയിലായത്. ഷാര്‍ലറ്റ് സ്പീഡ് വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഞായറാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്.

ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം ആവര്‍ത്തിച്ച അജ്ഞാതയായ മോഷ്ടാവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിര്‍സിയുടെ പക്കല്‍ എപ്പോഴും പിങ്ക് നിറത്തിലുള്ള ബാഗ് ഉള്ളതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സാക്ഷികളുടെ മൊഴികളില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ‘പിങ്ക് ലേഡി ബാന്‍ഡിറ്റ്’ എന്ന ഇരട്ടപ്പേര് അന്വേഷണസംഘം നല്‍കിയത്.
കാര്‍ലിസ്‌ലി, പെന്‍സില്‍വാനിയ, ഡെലവേര്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് സിര്‍സിയും അലക്‌സിസും മോഷണം നടത്തിയത്. അവസാനമായി നോര്‍ത്ത് കരോലിനയിലെ ബിബി& ടി ബാങ്കിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

പിങ്ക് ബാഗുകള്‍ കൂടാതെ സിര്‍സിയുടെ വസ്ത്രധാരണവും ഏറെശ്രദ്ധിക്കപ്പെടുന്നതാണ്. അന്വേഷണസംഘം പുറത്തു വിട്ട സിര്‍സിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഫാഷനോട് കമ്ബമുളള ഒരാളാണെന്ന് വ്യക്തമാക്കുന്നതാണ്.

ഒരാഴ്ചയ്ക്കുള്ളിലാണ് നാല് ബാങ്കുകള്‍ ഇവര്‍ കൊള്ളയടിച്ചത്. പിടിയിലായ സിര്‍സിയ്ക്കും അലക്‌സിസിനുമെതിരെ മോഷണത്തിനും ആയുധം കൈവശം വെയ്ക്കലിനും ഭീഷണിപ്പെടുത്തലിനും പോലീസ് കേസെടുത്തു.

Related Topics

Share this story