Times Kerala

‘ജീവസ്പര്‍ശം’; സമൂഹ രക്തദാന ക്യാമ്ബ് ആഗസ്റ്റ് 2ന്

 
‘ജീവസ്പര്‍ശം’; സമൂഹ രക്തദാന ക്യാമ്ബ് ആഗസ്റ്റ് 2ന്

ബഹ്‌റൈന്‍: കെ.എം.സി.സി ബഹ്‌റൈന്‍ ഘടകം സംഘടിപ്പിക്കുന്ന 29മത് ജീവസ്പര്‍ശം രക്തദാന ക്യാമ്ബും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും ആഗസ്റ്റ് 2 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്ന് രാത്രി മനാമ കെ.എം.സി.സി ഹാളില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.

ബിഗ്ബി സൂപ്പര്‍മാര്‍ക്കറ്റിന്‍്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്ബ് ബഹ്‌റിനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ സന്ദര്‍ശിക്കും. ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെ എം സി സി വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്ബുകളുടെ തുടര്‍ച്ചയാണ് ഇത്തവണയും ക്യാമ്ബ് സംഘടിപ്പിക്കുന്നത്.സല്‍മാനിയ, ബി.ഡി.എഫ്, മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റലുകളിലായി 20 രക്തദാന ക്യാമ്ബുകളും 8 എക്‌സ്പ്രസ് ക്യാമ്ബുകളും സംഘടന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2009 ല്‍ ആരംഭിച്ച രക്തദാന പദ്ധതി വഴി രോഗം, അപകടം തുടങ്ങിയ കാരണങ്ങളാല്‍ രക്തം ആവശ്യമായി വരുന്ന നിരവധി പേര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ജീവരക്ഷക്കായി സഹായമെത്തിക്കാന്‍ കഴിഞ്ഞു. ഇതിനകം നാലായിരത്തിലധികം പേര്‍ ‘ജീവസ്പര്‍ശം’ ക്യാമ്ബ് വഴി രക്ത ദാനം നടത്തിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. രക്തദാന സേവനത്തിനു മാത്രമായി www.jeevapsarsham.com എന്ന വെബ് സൈറ്റും ജീവസ്പര്‍ശം എന്നപേരില്‍ പ്രത്യേക മൊബൈല്‍ അപ്ളിക്കേഷനും പുറത്തിറക്കി .

ക്യാമ്ബില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 39881099, 33210288, 39258266, 39841984, 36300291 എന്നീ നമ്ബറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവര്‍ 33189006, 38499146 എന്നീ നമ്ബറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. ആക്റ്റിംഗ് പ്രസിഡന്‍്റ് ടി.പി മുഹമ്മദലി , ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, പ്രോഗ്രാം ചെയര്‍മാന്‍ കെ.പി, ജനറല്‍ കണ്‍വീനര്‍ എ.പി ഫൈസല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Topics

Share this story