Times Kerala

കെഎംസിസി ദമാമില്‍ എം ഐ തങ്ങള്‍ അനുശോചന സംഗമം സംഘടിപ്പിച്ചു

 
കെഎംസിസി ദമാമില്‍ എം ഐ തങ്ങള്‍ അനുശോചന സംഗമം സംഘടിപ്പിച്ചു

ദമ്മാം: മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും ഗ്രന്ഥകാരനുമായ എം ഐ തങ്ങളുടെ വേര്‍പാട് രാജ്യത്തെ സാമൂഹ്യ ജനാധിപത്യ മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് എം.ഐ തങ്ങള്‍ അനുശോചന സദസ്സ് അഭിപ്രായപ്പെട്ടു.

മുസ്ലിംലീഗ് പ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും അദ്ദേഹം പകര്‍ന്നു നല്‍കിയ ബൗദ്ധിക ചിന്തകള്‍ പ്രശംസനീയമാണെന്നും കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ദമാം സഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുശോചന സദസ്സ് അഭിപ്രായപ്പെട്ടു.

പ്രവിശ്യാ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഖാസി മുഹമ്മദ് അധ്യക്ഷത വഹിച്ച അനുശോചന സംഗമത്തില്‍ മാലിക് മഖ്ബൂല്‍ ആലുങ്കല്‍, അഷ്‌റഫ് ആളത്ത് അന്‍വരി, പി ടി അലവി, നൗഷാദ് കുനിയില്‍, സക്കീര്‍ അഹമ്മദ്, കുഞ്ഞുമുഹമ്മദ് കടവനാട്, അസീസ് കോറോം, ഹമീദ് വടകര എന്നിവര്‍ സംസാരിച്ചു. പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സിദ്ദീഖ് പാണ്ടികശാല നന്ദിയും പറഞ്ഞു.

Related Topics

Share this story