Times Kerala

ഏകദിന ലോകകപ്പിന്റെ ആവേശം അവസാനിക്കും മുമ്പ് ഇതാ വരുന്നു ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്

 
ഏകദിന ലോകകപ്പിന്റെ ആവേശം അവസാനിക്കും മുമ്പ് ഇതാ വരുന്നു ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം അവസാനിക്കും മുമ്പ് ഇതാ വരുന്നു ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്. ഒമ്പത് ടീമുകള്‍ അണിനിരക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ലോകചാമ്പ്യന്‍ഷിപ്പ് രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാവുക. ചാമ്പ്യന്‍ഷിപ് ഫൈനല്‍ മത്സരം 2021ല്‍ ഇംഗ്ലണ്ടില്‍ നടക്കും.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുക. ഇന്ത്യ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലദേശ് എന്നിവയാണ് ആദ്യ ഒമ്പതില്‍ ഉള്‍പ്പെടുക.

ടീമുകള്‍ തമ്മിലുള്ള ടെസ്റ്റ് പരമ്പരകളാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങളായി പരിഗണിക്കുക. ഒരു ടീമിന് മൂന്ന് ഹോം പരമ്പരയും മൂന്ന് എവേ പരമ്പരയും ഉള്‍പ്പടെ ആറ് പരമ്പരയാണ് കളിക്കാനുണ്ടാവുക. ഓരോ പരമ്പരയിലും മൂന്ന് മുതല്‍ അഞ്ച് വരെ മത്സരമുണ്ടാകും. ഇത്തരത്തില്‍ 27 പരമ്പരകളിലായി ആകെ 72 ടെസ്റ്റ് മത്സരങ്ങളാണ് ലോകകപ്പില്‍ ഉണ്ടാവുക.

Related Topics

Share this story