Times Kerala

കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് മന്ത്രി തോമസ് ചാണ്ടി

 

തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോടാണ് തോമസ് ചാണ്ടി ഇങ്ങനെ പറഞ്ഞത്.

ചോദ്യോത്തരവേളയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങുകയായിരുന്നു.

നെല്ലിക്കുന്നിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ തോമസ് ചാണ്ടി താന്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിതരാമെന്ന് മറുപടി പറഞ്ഞു.

Related Topics

Share this story