Times Kerala

ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

 

ദംബുല: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 127 പന്തുകള്‍ ബാക്കി നില്‍ക്കെ ആതിഥേയരെ ഇന്ത്യ 9 വിക്കറ്റിന് പരാജയപ്പെടുത്തി. പുറത്താകാതെ 132 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടേയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ചുറിയുടേയും (82) മികവിലാണ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ വിജയിച്ചത്. നാല് റണ്‍സ് എടുത്ത് നില്‍ക്കെ റണ്‍ ഔട്ടായ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

Related Topics

Share this story